Follow KVARTHA on Google news Follow Us!
ad

Complaint | 'മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ' സുരേഷ് ഗോപിയെ അപലപിച്ച് പത്രപ്രവര്‍ത്തക യൂനിയന്‍ വനിതാ കമിഷനില്‍ പരാതി നല്‍കി

തൊഴില്‍ എടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിത് Journalist Union, Complaint, Media, Women Commission, Kerala News
കണ്ണൂര്‍: (KVARTHA) കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമീഷനില്‍ പരാതി നല്‍കി പത്രപ്രവര്‍ത്തക യൂനിയന്‍.

തൊഴില്‍ എടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജെനറല്‍ സെക്രടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

Journalist Union filed complaint against Suresh Gopi for being rude to journalist, Kannur, News, Journalist Union, Complaint, Media, Women Commission, Suresh Gopi, BJP, Kiran Babu, Kerala News

ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുമ്പോള്‍ തന്നെ അവര്‍ അത് തട്ടി മാറ്റുന്നുണ്ട്. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവര്‍ത്തകയ്ക്കൊപ്പം യൂനിയന്‍ ഉറച്ചുനില്‍ക്കുമെന്നും ആര്‍ കിരണ്‍ബാബു അറിയിച്ചു.

Keywords: Journalist Union filed complaint against Suresh Gopi for being rude to journalist, Kannur, News, Journalist Union, Complaint, Media, Women Commission, Suresh Gopi, BJP, Kiran Babu, Kerala News.

Post a Comment