Follow KVARTHA on Google news Follow Us!
ad

Jio Phone | 5ജി ഉപഭോക്തൃ താരിഫുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് റിലയന്‍സ് ജിയോ; എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് മാത്യു ഉമ്മന്‍

ഉപഭോക്തൃ സേവനം ഏറ്റെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ Mathew Oommen, Jio Phone, Satcom Services, Mobile Tariffs, Kerala News
കൊച്ചി: (KVARTHA) 5ജി ഉപഭോക്തൃ താരിഫുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് വ്യക്തമാക്കി റിലയന്‍സ് ജിയോ. ഇപ്പോഴും 2ജി നെറ്റ് വര്‍കുകള്‍ ഉപയോഗിക്കുന്ന 240 ദശലക്ഷത്തിലധികം ടെലികോം വരിക്കാരുണ്ടെന്നും അവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ 5ജി സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ജിയോയുടെ പ്രസിഡന്റ് മാത്യു ഉമ്മന്‍ പറഞ്ഞു.

Jio’s Mathew Oommen on launch of satcom services, mobile tariffs, 5G monetization, Kochi, News, Business, Jio Phone, Mathew Oommen, Satcom Services, Mobile Tariffs, Mukesh Ambani, Kerala News.

താരിഫുകള്‍ ഉയര്‍ത്താന്‍ കംപനി ഉദ്ദേശിക്കുന്നില്ലെന്നും, മികച്ച ഡാറ്റ പ്ലാനുകളിലേക്ക് ആളുകള്‍ മാറുന്നതിനാല്‍ ഉപഭോക്തൃ സേവനം ഏറ്റെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും ജിയോ ചെയര്‍മാന്‍ ആകാശ് അംബാനിയുടെയും കാഴ്ചപ്പാട് ഇതാണെന്നും അദ്ദേഹം പറഞ്ഞു.

'2ജി മുക്ത് ഭാരത്' ലക്ഷ്യമിടുന്ന റിലയന്‍സ് ജിയോ, ഫീചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സ്മാര്‍ട് ഫോണുകള്‍ വാങ്ങുന്നതിനായി സബ്‌സിഡി നല്‍കാന്‍ യൂനിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ തുകയില്‍ (യുഎസ്ഒഎഫ്) നിന്നുള്ള 75,000 കോടി രൂപ സര്‍കാര്‍ ഉപയോഗിക്കണമെന്ന് ജിയോ ആശ്യപ്പെടുന്നു. പകരം, യുഎസ്ഒഎഫിലേക്കുള്ള ഓപറേറ്റര്‍മാരില്‍ നിന്നുള്ള അഞ്ചുശതമാനം ലെവി സര്‍കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. അതുവഴി വരുമാനം കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് ഉപയോഗിക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും സാധിക്കും' എന്നും മാത്യു ഉമ്മന്‍ പറഞ്ഞു.

'ഒരു വ്യവസായമെന്ന നിലയില്‍, എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. 200 ദശലക്ഷത്തിലധികം മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും 2ജിയില്‍ ശരിയായ ഇന്റര്‍നെറ്റ് അനുഭവം ഇല്ല, അവര്‍ക്ക് ഡിജിറ്റല്‍ ശാക്തീകരണം നല്‍കാനുള്ള ബാധ്യത ഞങ്ങള്‍ക്കുണ്ട്. 2ജി മുക്തമായ ടെലികോം വ്യവസായം നിര്‍മിക്കാനുള്ള ഏക മാര്‍ഗം താങ്ങാനാവുന്ന നിരക്കില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുക എന്നതാണ്, എല്ലാ ഇന്‍ഡ്യക്കാര്‍ക്കും ഇന്റര്‍നെറ്റിലേക്ക് പ്രവേശനം നല്‍കാനും മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.' ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

'ഇന്‍ഡ്യ ഇപ്പോള്‍ ടയര്‍ 1 പ്ലസ് രാജ്യമാണ്. രാജ്യത്തിന് അനുയോജ്യമായ നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ആശങ്ക വേണ്ട. ഇന്‍ഡ്യക്ക് ആഗോളതലത്തില്‍ എത്താനുള്ള വലിയ അവസരമുണ്ട്. ആഗോളതലത്തില്‍ ഇന്‍ഡ്യയെ എങ്ങനെ മികച്ച രീതിയില്‍ പ്രതിനിധീകരിക്കാമെന്നും ഉപഭോക്താക്കള്‍ക്ക് മൂല്യം ഓഫര്‍ ചെയ്യാമെന്നുമുള്ള ഓപ്ഷനുകള്‍ റിലയന്‍സ് അവലോകനം ചെയ്യുന്നത് തുടരുമെന്നും ഉമ്മന്‍ പറഞ്ഞു.

Keywords: Jio’s Mathew Oommen on launch of satcom services, mobile tariffs, 5G monetization, Kochi, News, Business, Jio Phone, Mathew Oommen, Satcom Services, Mobile Tariffs, Mukesh Ambani, Kerala News.

Post a Comment