പെണ്‍കുട്ടിയെ ഒന്നാം പ്രതി സായൂജ് പ്രണയം നടിച്ച് കുറ്റ്യാടിക്ക് സമീപമുള്ള ജാനകിക്കാടില്‍ ബൈകില്‍ കൊണ്ടുവരികയായിരുന്നു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് മയക്കിയശേഷം സായൂജും മറ്റു മൂന്നു പ്രതികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ ജാനകിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ മുമ്പും പീഡിപ്പിച്ചതായി കണ്ടെത്തി. കുറ്റ്യാടി പൊലീസ് കേസ് രെജിസ്റ്റ് ചെയ്ത് അന്വേഷണം നടത്തി. നാദാപുരം എസിപി നിഥിന്‍ രാജ് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍.
Keywords: Janakikkad Gang Molest case; Court sentenced accused, Kozhikode, News, Janakikkad Gang Molest case, Court, Verdict, Accused, Life Imprisonment, Police, Complaint, Probe, Kerala News.