SWISS-TOWER 24/07/2023

Died | റെയില്‍വേ ട്രാക് മുറിച്ചു കടക്കുന്നതിനിടെ ഐടിഐ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടിമരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കിഴുത്തള്ളി ഓവുപാലത്തിന് സമീപം ഐടിഐ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. തോട്ടട ഐടിഐയിലെ വയര്‍മാന്‍ ട്രേഡ് വിദ്യാര്‍ഥിനി ഉരുവച്ചാല്‍ ഗണപതി വിലാസം എല്‍പി സ്‌കൂളിന് സമീപത്തെ നസ് നി(20) ആണ് മരിച്ചത്.
        
Died | റെയില്‍വേ ട്രാക് മുറിച്ചു കടക്കുന്നതിനിടെ ഐടിഐ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടിമരിച്ചു

ബുധനാഴ്ച വൈകിട്ട് 5.30 നാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന നസ് നിയെ റെയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നവാസ് - നസ്‌റിന്‍ ദമ്പതികളുടെ മകളാണ്. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Aster mims 04/11/2022

Keywords:  Malayalam News, Kannur News, Accident, Accidental Death, ITI Student Died, Obituary, ITI student died after train hit while crossing the railway track.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia