ഇത് രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സഹാനുഭൂതി കാണിക്കുന്നതിനോ പ്രശ്നത്തിന് കാരണമാകുന്ന വ്യവസ്ഥാപരമായ കാരണങ്ങളെ അഭിസംബോധന ചെയ്യുന്നതിനോ പകരം, ബലാത്സംഗം ചെയ്യപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് സ്ത്രീകൾ മദ്യപിക്കുന്നത് ഒഴിവാക്കണമെന്നാണ് ആൻഡ്രിയ നിർദേശിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ വിമർശനം. ഇതിനിടെയാണ് പ്രധാനമന്ത്രി ജോർജിയ മെലോണി വേർപിരിയൽ തീരുമാനം പ്രഖ്യാപിച്ചത്.
'ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള എന്റെ ബന്ധം ഏകദേശം 10 വർഷത്തോളം നീണ്ടുനിന്നു. ഇപ്പോൾ ഈ ബന്ധം അവസാനിച്ചു. കുറച്ചു കാലമായി ഞങ്ങളുടെ വഴികൾ പിരിഞ്ഞു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് അംഗീകരിക്കേണ്ട സമയമാണിത്', വേർപിരിയലിനെക്കുറിച്ച് ജോർജിയ ഫേസ്ബുക്കിൽ കുറിച്ചു. ആൻഡ്രിയ ജിയാംബ്രൂണോയും ജോർജിയ മെലോണിയും 2015 ൽ ഒരു ടിവി ഷോയ്ക്കിടെയാണ് കണ്ടുമുട്ടിയത്. ക്രമേണ ഇരുവരും കൂടുതൽ അടുക്കുകയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തു. ദമ്പതികൾക്ക് 2016 ൽ ജനിച്ച ജനീവ എന്ന മകളുണ്ട്.
ഇറ്റലിയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ജോർജിയ മെലോണി. ഇറ്റലിയിലെ വലതുപക്ഷ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലിയുടെ നേതാവാണ് ഇവർ. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, 2008-ൽ, 31-ാം വയസിൽ, ഇറ്റലിയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. പ്രസ്താവനകളുടെയും വലതുപക്ഷ ചായ്‌വുകളുടെയും പേരിൽ ശ്രദ്ധേയയാണ് അവർ. മുസ്സോളിനിയുടെ അനന്തരാവകാശിയെന്ന് സ്വയം വിശേഷിപ്പിച്ചതിനും എൽജിബിടി സമൂഹത്തെ എതിർത്തതിനും ജോർജിയ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. മുസ്ലീങ്ങൾ ഇറ്റലിക്ക് ഭീഷണിയാണെന്ന പ്രസ്താവനയും ചർച്ചയായി.
Keywords: News, World, Italy PM, Giorgia Meloni, Rome, Italy PM splits from partner after his TV comments.
< !- START disable copy paste -->