Follow KVARTHA on Google news Follow Us!
ad

Gaza | പതിമൂന്നാം ദിവസവും ഗസ്സയിൽ ശക്തമായ അക്രമണവുമായി ഇസ്രാഈൽ; നിരവധി പേർ കൊല്ലപ്പെട്ടു; ഫലസ്തീനികൾക്ക് 27 ടൺ മാനുഷിക സഹായം എത്തിക്കാൻ റഷ്യ; ഇസ്രാഈലിന് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ടെൽ അവീവിൽ

റഫയാണ് ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നത് Gaza, Israel, Palastene, ലോക വാർത്തകൾ
ഗസ്സ: (KVARTHA) പതിമൂന്നാം ദിവസവും ഗസ്സയിൽ ശക്തമായ അക്രമണവുമായി ഇസ്രാഈൽ. ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ മാത്രം 40 ലധികം ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടമായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സ സിറ്റിയുടെ തെക്ക് ഭാഗത്തുള്ള ഖാൻ യൂനിസിലെ വീട്ടിൽ ജെറ്റ് വിമാനങ്ങളിൽ നിന്ന് നടത്തിയ ബോംബാക്രമണത്തിൽ ഏഴ് കുട്ടികളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

News, World, Gaza, Israel, Palastene, Israel-Palestine-War, Israeli air attacks pound Gaza through the night.

തെക്കൻ ഗസ്സ മുനമ്പിലെ റഫയിൽ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ 30-ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും ഡസൻ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സെൻട്രൽ ഗസ്സയിലെ നുസെറാത്ത് അഭയാർഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ ഒരു ഫലസ്തീൻ കുഞ്ഞ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖാൻ യൂനിസിന് പടിഞ്ഞാറ് ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടിയും കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു.

അർധരാത്രിക്ക് ശേഷം, ഗസ്സ മുനമ്പിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രാഈൽ ബോംബാക്രമണം ശക്തമാക്കി, റഫയാണ് ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നത്. ഖാൻ യൂനിസിൽ 11 റെസിഡൻഷ്യൽ കെട്ടിടങ്ങൾ തകർന്നു. വീടും കെട്ടിടങ്ങളും തകർന്നത് മൂലം ആളുകളെ കൊണ്ട് യുഎൻ സ്കൂളുകൾ ശേഷിക്കപ്പുറം നിറഞ്ഞ അവസ്ഥയിലാണ്. കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയാതെ സർവകലാശാല, കല്യാണ മണ്ഡപങ്ങൾ എന്നിവിടങ്ങളിലും പ്രയാസം അനുഭവിക്കുകയാണ്.

ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ റഷ്യ

ഗസ്സ മുനമ്പിലെ ജനങ്ങൾക്കായി റഷ്യ 27 ടൺ മാനുഷിക സഹായം എത്തിക്കും. ഇതിൽ കൂടുതലും ഭക്ഷ്യ വസ്തുക്കളായിരിക്കുമെന്ന് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ഈജിപ്തിനും ഗസ്സയ്ക്കുമിടയിലുള്ള അതിർത്തിയായ റഫാ വീണ്ടും തുറക്കാനും മാനുഷിക സഹായ സാമഗ്രികൾ വഹിക്കുന്ന 20 ട്രക്കുകൾ വരെ കടക്കാനും അനുവാദം നൽകിയതിന് ശേഷമാണ് ഈ നീക്കം.

News, World, Gaza, Israel, Palastene, Israel-Palestine-War, Israeli air attacks pound Gaza through the night.

ബ്രിട്ടീഷ് പ്രധാനമന്ത്രി ടെൽ അവീവിൽ

അതിനിടെ, ഇസ്രാഈലിന് പിന്തുണ പ്രഖ്യാപിച്ച് ഋഷി സുനക് ടെൽ അവീവിൽ വിമാനമിറങ്ങി. മേഖലയിലെ തന്റെ രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ സുനക് ഈജിപ്തും ഖത്വറും സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Image Credit: റോയിട്ടേഴ്‌സ്

Keywords: News, World, Gaza, Israel, Palastene, Israel-Palestine-War, Israeli air attacks pound Gaza through the night.< !- START disable copy paste -->

Post a Comment