Follow KVARTHA on Google news Follow Us!
ad

Al Quds | ഗസ്സയിലെ അൽ ഖുദ്‌സ് ആശുപത്രി ഒഴിപ്പിക്കാൻ നിർദേശം നൽകി ഇസ്രാഈൽ; അൽ അഹ്‌ലി ആശുപത്രിയിൽ ഉണ്ടായതുപോലെ മറ്റൊരു കൂട്ടക്കൊല സംഭവിക്കാമെന്ന് റെഡ് ക്രസന്റ്; ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടനയും; ജോർദാനും ഈജിപ്തും വിട്ടുപോകാൻ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രാഈൽ; നിർദേശം അറബ് രാജ്യങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമായതിനാൽ

നാനൂറ് രോഗികളടക്കം 12,000-ത്തോളം ആളുകള്‍ അഭയം തേടിയിട്ടുണ്ട് Israel, Hamas, Palestine, ലോകവാർത്തകൾ, Gaza
ഗസ്സ: (KVARTHA) വടക്കൻ ഗസ്സയിലെ അൽ ഖുദ്‌സ് ആശുപത്രി ഒഴിപ്പിക്കാൻ ഇസ്രാഈൽ ഉത്തരവിട്ടതായി ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. നിലവിൽ നാനൂറ് രോഗികളാണ് അൽ ഖുദ്‌സ് ആശുപത്രിയിൽ കഴിയുന്നതെന്നും 12,000-ത്തോളം ആളുകൾ ഇവിടെ അഭയം പ്രാപിച്ചിട്ടുണ്ടെന്നും ആരോഗ്യ സേവനങ്ങൾ നൽകുന്ന ഈ സംഘടന പറയുന്നു. അൽ അഹ്‌ലി ബാപ്‌റ്റിസ്റ്റ് ഹോസ്പിറ്റലിലുണ്ടായതുപോലുള്ള മറ്റൊരു കൂട്ടക്കൊല തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നതായി റെഡ് ക്രസന്റ് പറഞ്ഞു.

News, World, Israel, Hamas, Palestine, Gaza, Israel-Palestine-War, Israel orders Palestinians to evacuate people from Al Quds hospital in Gaza Strip.

അൽ ഖുദ്‌സ് ആശുപത്രി ഒഴിപ്പിക്കാനുള്ള ഉത്തരവിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. തിങ്ങിനിറഞ്ഞ ഈ ആശുപത്രിയിൽ നിന്ന് രോഗികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നത് അസാധ്യമാണ്. ആശുപത്രി സുരക്ഷിതമാക്കുകയും അതിന്റെ ജീവൻ രക്ഷാ പ്രവർത്തനങ്ങൾ തുടരുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രാഈലിന്റെ തുടർച്ചയായ ബോംബാക്രമണത്തിൽ ഇതുവരെ നാലായിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഗസ്സയിൽ ഇതുവരെ ഒരു ദശലക്ഷത്തിലധികം സാധാരണക്കാരെ മാറ്റിപ്പാർപ്പിച്ചു. ഇവിടെ ഭക്ഷണത്തിനും കുടിവെള്ളത്തിനും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.

News, World, Israel, Hamas, Palestine, Gaza, Israel-Palestine-War, Israel orders Palestinians to evacuate people from Al Quds hospital in Gaza Strip.

അതിനിടെ, ഈജിപ്തിലെയും ജോർദാനിലെയും ഇസ്രാഈലികൾ എത്രയും വേഗം രാജ്യം വിട്ടുപോകാനും മൊറോക്കോയിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ഇസ്രാഈലിന്റെ ദേശീയ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. ലോകമെമ്പാടും, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ അറബ് രാജ്യങ്ങളിൽ ഇസ്രാഈലിനെതിരെയുള്ള പ്രതിഷേധങ്ങളിൽ കാര്യമായ തീവ്രത കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് മുന്നറിയിപ്പെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ബഹ്‌റൈൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ, മാലിദ്വീപ്, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങൾ സന്ദർശിക്കരുതെന്ന് ഇസ്രായേൽ പൗരന്മാരോട് അറിയിപ്പിൽ പറയുന്നുണ്ട്.

Keywords: News, World, Israel, Hamas, Palestine, Gaza, Israel-Palestine-War, Israel orders Palestinians to evacuate people from Al Quds hospital in Gaza Strip.
< !- START disable copy paste -->

Post a Comment