Follow KVARTHA on Google news Follow Us!
ad

Captives Released | 'പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാല്‍ മാനുഷിക പരിഗണന നല്‍കുന്നു'; 79, 85 വയസുള്ള 2 വനിതകളേക്കൂടി ഹമാസ് മോചിപ്പിച്ചു; നടപടി ഖത്വറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നാലെ

ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ടെല്‍ അവീവിലേക്ക് മാറ്റി Israel, Hamas, War, Hamas, Released, Two Female Hostages, Arrive, Egypt, Rafah Crossing
ഗാസ സിറ്റി: (KVARTHA) ഇസ്രാഈലിലേക്കുള്ള അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രാഈലി സ്ത്രീകളെക്കൂടി ഗാസയില്‍ മോചിപ്പിച്ചു. വയോധികരായ രണ്ട് ഇസ്രാഈലി വനിതകളെയാണ് ഹമാസ് മോചിപ്പിച്ചത്. 85കാരി യോഷെവ്ഡ് ലിഫ്ഷിറ്റ്സ്, 79കാരി നൂറിറ്റ് കൂപ്പര്‍ എന്നിവരെയാണ് വിട്ടയച്ചത്.

പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാല്‍ മാനുഷിക പരിഗണന വച്ചാണ് ഇവരെ മോചിപ്പിച്ചതെന്ന് ഹമാസ് പ്രതികരിച്ചു. ഖത്വറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് അതിവേഗം ബന്ദികളെ വിട്ടുകിട്ടാന്‍ സഹായിച്ചത്. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ടെല്‍ അവീവിലേക്ക് മാറ്റി.

അതേസമയം, മോചിപ്പിച്ച രണ്ടു പേരുടെയും ഭര്‍ത്താക്കന്‍മാര്‍ ബന്ദികളായി തുടരുകയാണ്. നൂറിത്തിന്റെ ഭര്‍ത്താവ് അമിറം (85), ലിഫ്ഷിറ്റ്‌സിന്റെ ഭര്‍ത്താവ് ഓബദ് (83) എന്നിവരാണ് ബന്ദികളുടെ കൂട്ടത്തിലുള്ളതെന്ന് ഇസ്രാഈല്‍ അധികൃതര്‍ അറിയിച്ചു. ആകെ 222 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് ഇസ്രാഈല്‍ നല്‍കുന്ന വിവരം.

ഖത്വറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥശ്രമങ്ങളെ തുടര്‍ന്നാണ് രണ്ടു പേരെക്കൂടി മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായത്. ബന്ദികളുടെ മോചനത്തിനായി നടത്തിയ ശ്രമങ്ങള്‍ക്ക് ഈജിപ്തിനും, അവരെ ഇസ്രാഈലില്‍ തിരിച്ചെത്തിക്കാന്‍ സഹായിച്ചതിന് റെഡ് ക്രോസിനും ഇസ്രാഈല്‍ നന്ദിയറിയിച്ചു.

ബന്ദികളെ മോചിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഈജിപ്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് രണ്ട് വയോധികരെ മോചിപ്പിക്കാന്‍ സാധിച്ചതെന്ന് ഈജിപ്ത്യന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു. ബന്ദികളെ മോചിപ്പിക്കുന്നതില്‍ ടെല്‍ അവീവ് യാതൊരു പങ്കും വഹിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപോര്‍ട്.

ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം യുഎസില്‍ നിന്നുള്ള രണ്ടു സ്ത്രീകളേയും ഹമാസ് മോചിപ്പിച്ചിരുന്നു. ജൂഡിത് റാനന്‍, മകള്‍ നതാലി എന്നിവരെയാണ് അന്നു മോചിപ്പിച്ചത്.




Keywords: News, World, World-News, Israel, Hamas, War, Hamas, Released, Two Female Hostages, Arrive, Egypt, Rafah Crossing, Israel-Hamas war: Hamas releases two female hostages, they arrive at Egypt's Rafah Crossing.

Post a Comment