Follow KVARTHA on Google news Follow Us!
ad

Israel | ഹമാസ് ബന്ദികളാക്കിവെച്ചവരെ കുറിച്ച് വിവരം നല്‍കുന്ന ഫലസ്തീന്‍കാര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ഇസ്രാഈല്‍ സൈന്യം; ഗസ്സയില്‍ ലഘുലേഖകള്‍

സുരക്ഷ നല്‍കുമെന്നും അറിയിപ്പ് Israel, Hamas, War, ലോക വാര്‍ത്തകള്‍
ടെല്‍ അവീവ്: (KVARTHA) ഹമാസ് ഗസ്സയില്‍ ബന്ദികളാക്കിവെച്ചവരെ കുറിച്ച് വിവരം നല്‍കുന്ന ഫലസ്തീന്‍ പൗരന്മാര്‍ക്ക് സംരക്ഷണവും പാരിതോഷികവും വാഗ്ദാനം ചെയ്ത് ഇസ്രാഈല്‍ സൈന്യം ഗസ്സ അതിര്‍ത്തിയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ഒക്ടോബര്‍ ഏഴിന് അതിര്‍ത്തി കടന്ന് ഇസ്രാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 200-ലധികം പേരെ ബന്ദികളാക്കിയിട്ടുണ്ട്.
            
Israel Palestine War, Israel Hamas War

'സമാധാനത്തോടെ ജീവിക്കാനും നിങ്ങളുടെ മക്കള്‍ക്ക് നല്ല ഭാവി ലഭിക്കാനുമാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍, ഉടന്‍ തന്നെ മനുഷ്യത്വപരമായ കാര്യം ചെയ്യുക, നിങ്ങളുടെ പ്രദേശത്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവരെക്കുറിച്ച് വിലയേറിയ വിവരങ്ങള്‍ ഞങ്ങളുമായി പങ്കിടുക.

ഇസ്രാഈല്‍ സൈന്യം നിങ്ങള്‍ക്കും നിങ്ങളുടെ വീടിനും സുരക്ഷിതത്വം നല്‍കുന്നതിന് പരമാവധി പരിശ്രമം നടത്തുമെന്ന് ഉറപ്പുനല്‍കുന്നു, കൂടാതെ നിങ്ങള്‍ക്ക് സാമ്പത്തിക പാരിതോഷികം ലഭിക്കും. പൂര്‍ണമായ രഹസ്യാത്മകത ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു', സൈന്യം ലഘുലേഖയില്‍ പറഞ്ഞു.

വിവരങ്ങള്‍ പങ്കുവെക്കാന്‍ വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ ലഘുലേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഗസ്സ മുനമ്പിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ലഘുലേഖകള്‍ ഇടുന്നതുള്‍പ്പെടെ 'വിവിധ മാര്‍ഗങ്ങളിലൂടെ' ഗസ്സയിലെ പൗരന്മാരുമായി ബന്ധപ്പെട്ടതായി ഇസ്രാഈല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഇസ്രാഈലില്‍ 1400ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രാഈല്‍ സൈന്യം ഗസ്സയില്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 704 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Keywords: Israel, Hamas, War, World News, Israel Palestine War, Israel Hamas War, Israel drops leaflets in Gaza offering reward for hostage information.
< !- START disable copy paste -->

Post a Comment