Controversy | നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തെലങ്കാനയിലെ ബിജെപി നേതാവിന് ഗവര്‍ണര്‍ നിയമനം; കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി കോണ്‍ഗ്രസ്
Oct 20, 2023, 23:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തെലങ്കാനയിലെ ബിജെപി നേതാവിന് ഗവര്‍ണര്‍ നിയമനം നല്‍കിയതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. മുന്‍ എംപി കൂടിയായ നല്ലു ഇന്ദ്രസേന റെഡ്ഢിയെ ആണ് ത്രിപുര ഗവര്‍ണറായി നിയമിച്ചത്.
സംഭവം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടിയാണ് കോണ്‍ഗ്രസിന്റെ പരാതി. നവംബര്‍ 30ലെ തിരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമാണ് നിയമനപ്രക്രിയ എന്ന് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമിറ്റി വൈസ് പ്രസിഡന്റ് ജി നിരഞ്ജന്‍ മുഖ്യ തിരഞ്ഞെടുപ്പു കമിഷണര്‍ രാജീവ് കുമാറിന് അയച്ച പരാതിയില്‍ വ്യക്തമാക്കി.
Keywords: ‘Indrasena appointment as Tripura governor violates MCC’, New Delhi, News, Politics, Indrasena Reddi, Governor, Tripura, Controversy, BJP, Complaint, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.