Follow KVARTHA on Google news Follow Us!
ad

World Cup | പുലര്‍ചെ മുതല്‍ ചാറ്റല്‍ മഴ: ലോകകപ്പ് ക്രികറ്റില്‍ ഇന്‍ഡ്യ-ബംഗ്ലാദേശ് ആവേശപ്പോരാട്ടം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശവാര്‍ത്ത, മത്സരത്തെ ബാധിക്കുമോ എന്ന് ആശങ്ക

പാകിസ്താനെതിരെ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താന്‍ സാധ്യതയില്ലെന്ന സൂചനയാണ് ലഭിക്കുന്നത് World Cup, Rain, Pitch, Team, National
പൂനെ: (KVARTHA) ലോകകപ്പ് ക്രികറ്റില്‍ ഇന്‍ഡ്യ-ബംഗ്ലാദേശ് ആവേശപ്പോരാട്ടം വ്യാഴാഴ്ച നടക്കാനിരിക്കെ മഴ വില്ലനാകുമോ എന്ന് ആശങ്ക. കളി കാണാന്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ ഉളവാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പൂനെയില്‍ പുലര്‍ചെ മുതല്‍ നേരിയ ചാറ്റല്‍ മഴയുണ്ട്. എന്നാല്‍ വ്യാഴാഴ്ച മഴ പെയ്യാനുള്ള സാധ്യത പ്രവചിച്ചിട്ടില്ലെങ്കിലും രാവിലെ പെയ്യുന്ന മഴ മത്സരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

കാലാവസ്ഥാ വകുപ്പിന്റെ റിപോര്‍ട് പ്രകാരം ആകാശം മേഘാവൃതമായിരിക്കുമെങ്കിലും മത്സരത്തിനിടെ മഴ പെയ്യാന്‍ മൂന്നു ശതമാനം സാധ്യത മാത്രമേയുള്ളു. എന്നാല്‍ മഹാരാഷ്ട്രയില്‍ കാലവര്‍ഷം ഒക്ടോബര്‍ അവസാനം വരെ നീളുമെന്നതിനാല്‍ മഴ പെയ്യാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനുമാവില്ല. പൂനെയില്‍ 33 ഡിഗ്രിയാണ് വ്യാഴാഴ്ചത്തെ പരമാവധി താപനില. ഹ്യുമിഡിറ്റി 41 ശതമാനവുമാണ്. മത്സരത്തില്‍ മഞ്ഞുവീഴ്ച വലിയ പ്രശ്‌നമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ടോസ് നിര്‍ണായകമായേക്കില്ലെന്നും റിപോര്‍ടുണ്ട്.

India vs Bangladesh, ICC ODI World Cup 2023: Pune Weather Forecast And MCA Stadium Pitch Report, Pune, News, World Cup, Rain, Pitch, Team, Report, Coach, National.

പൂനെയിലെ പിച് പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്നതാണെങ്കിലും സമീപകാലത്ത് നടന്ന മത്സരങ്ങളിലെല്ലാം വലിയ സ്‌കോര്‍ പിറന്നിരുന്നു. 2021ലാണ് പൂനെ അവസാനമായി രാജ്യാന്തര ഏകദിനത്തിന് വേദിയായത്. ഇന്‍ഡ്യയും ഇന്‍ഗ്ലന്‍ഡും ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരു ടീമുകളും 300ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. പാകിസ്താനെതിരെ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താന്‍ സാധ്യതയില്ലെന്ന സൂചനയാണ് ഇന്‍ഡ്യന്‍ കാംപില്‍ നിന്ന് ലഭിക്കുന്നത്.

പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ പ്ലേയിംഗ് ഇലവനില്‍ തുടര്‍ന്നാല്‍ ആര്‍ അശ്വിന് അവസരമുണ്ടാകില്ല. പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ച് മുഹമ്മദ് ശമിക്ക് അവസരം നല്‍കുമെന്ന് റിപോര്‍ടുകളുണ്ടായിരുന്നെങ്കിലും ടീമില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന സൂചനയാണ് ബൗളിംഗ് കോച് പരസ് മാംബ്രെ കഴിഞ്ഞദിവസം നല്‍കിയത്.

ബംഗ്ലാദേശിനെതിരെ ഇന്‍ഡ്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

Keywords: India vs Bangladesh, ICC ODI World Cup 2023: Pune Weather Forecast And MCA Stadium Pitch Report, Pune, News, World Cup, Rain, Pitch, Team, Report, Coach, National. 

Post a Comment