World Cup | പാകിസ്താനെ തകര്‍ത്ത് ഉജ്വലവിജയം സ്വന്തമാക്കി ഇന്ത്യ; ലോകകപ്പില്‍ മിന്നും ജയം 7 വിക്കറ്റിന്; അയല്‍ക്കാരുടെ 6 ബാറ്റ്സ്മാന്‍മാര്‍ക്ക് രണ്ടക്കം തൊടാനായില്ല

 


അഹ്മദാബാദ്: (KVARTHA) ലോകകപ്പിലെ ശ്രദ്ധേയമായ മത്സരത്തില്‍ പാകിസ്താനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ മിന്നും വിജയം നേടി. ടോസ് നേടിയ ഇന്ത്യന്‍ കാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 42.5 ഓവറില്‍ 191 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി വിജയലക്ഷ്യം മറികടന്നു.
       
World Cup | പാകിസ്താനെ തകര്‍ത്ത് ഉജ്വലവിജയം സ്വന്തമാക്കി ഇന്ത്യ; ലോകകപ്പില്‍ മിന്നും ജയം 7 വിക്കറ്റിന്; അയല്‍ക്കാരുടെ 6 ബാറ്റ്സ്മാന്‍മാര്‍ക്ക് രണ്ടക്കം തൊടാനായില്ല

മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ശുഭ്മാന്‍ ഗില്ലിനെയും (16) പത്താം ഓവറിലെ അഞ്ചാം പന്തില്‍ വിരാട് കോഹ്‌ലി (16) യെയും വേഗത്തില്‍ നഷ്ടമായെങ്കിലും രോഹിത് ശര്‍മയും ശ്രേയസ് അയ്യറും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 63 പന്തില്‍ 86 റണ്‍സെടുത്ത ശേഷമാണ് രോഹിത് പുറത്തായത്. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ഇഫ്തിഖര്‍ അഹമ്മദ് ക്യാച്ചെടുത്തു. ആറ് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യര്‍ 53 ഉം കെഎല്‍ രാഹുല്‍ 19 ഉം റണ്‍സും നേടി പുറത്താകാതെ നിന്നു. പാകിസ്താനായി ഷഹീന്‍ അഫ്രീദി രണ്ടും ഹസന്‍ അലി ഒന്നും വിക്കറ്റ് നേടി.

പാകിസ്താന്റെ ആറ് ബാറ്റ്സ്മാന്‍മാര്‍ക്ക് രണ്ടക്കം തൊടാനായില്ല. ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ഉയര്‍ന്ന റണ്‍സ് (50) നേടിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ മുഹമ്മദ് റിസ്വാന് ഇത്തവണ ഒരു റണ്‍സിന് അര്‍ധസെഞ്ചുറി നഷ്ടമായി. 49 റണ്‍സില്‍ പവലിയനിലേക്ക് മടങ്ങി. ഇമാം ഉല്‍ ഹഖ് 36ഉം അബ്ദുല്ല ശഫീഖ് 20ഉം ഹസന്‍ അലി 12ഉം റണ്‍സെടുത്തു. സൗദ് ഷക്കീല്‍ ആറും മുഹമ്മദ് നവാസ് നാലും ഇഫ്തിഖര്‍ അഹമ്മദ് നാലും ഷദഖ് ഖാന്‍ രണ്ടും ഹാരിസ് റൗഫ് രണ്ടും റണ്‍സെടുത്ത് പുറത്തായി. 10 പന്തില്‍ രണ്ട് റണ്‍സ് നേടിയ ഷഹീന്‍ അഫ്രീദി പുറത്താകാതെ നിന്നു.

ഇന്ത്യക്കായി അഞ്ച് ബൗളര്‍മാര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബൗളര്‍മാരില്‍ ശാര്‍ദുല്‍ താക്കൂറിന് മാത്രമാണ് ഒരു വിക്കറ്റ് പോലും നേടാനാകാതെ പോയത്. ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ ഇതുവരെ എട്ട് വട്ടമാണു നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇതില്‍ എട്ട് തവണയും ഇന്ത്യക്ക് തന്നെ വിജയിക്കാനായി എന്ന പ്രത്യേകതയുമുണ്ട്.

Keywords: World Cup, Cricket, Sports, Pakistan, India vs Pakistan, Sports News, Malayalam Sports News, Cricket World Cup 2023, India beat Pakistan in World Cup.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia