Follow KVARTHA on Google news Follow Us!
ad

Lightning | ഇടുക്കിയില്‍ ഇടിമിന്നലേറ്റ് അച്ഛനും മകനും പരുക്ക്

ഇരുവരെയും തേനി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Idukki News, Karunapuram News, Two People, Injured, Lightning, Father, Son, Hospital
ഇടുക്കി: (KVARTHA) പൈനാവില്‍ ഇടിമിന്നലേറ്റ് അച്ഛനും മകനും പരുക്കേറ്റു. ഇടുക്കി കരുണാപുരത്ത് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം. തേഡ്ക്യാംപ് മൂലശ്ശേരില്‍ സുനില്‍കുമാറിനും മകന്‍ ശ്രീനാഥിനുമാണ് പരുക്കേറ്റത്.

ഇരുവരേയും ആദ്യം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് സാരമുള്ളതിനാല്‍ തേനി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേര്‍ക്കും തലയ്ക്കും കാലിനും മുറിവേല്‍ക്കുകയായിരുന്നു. കഴിഞ്ഞരാത്രിയില്‍ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.




Keywords: News, Kerala, Kerala-News, Idukki-News, Regional-News, Idukki News, Karunapuram News, Two People, Injured, Lightning, Father, Son, Hospital, Idukki: Two People injured by Lightning in Karunapuram.

Post a Comment