Follow KVARTHA on Google news Follow Us!
ad

Wild Elephants | ലോക്കാട് എസ്‌റ്റേറ്റില്‍ കാട്ടാനകളുടെ ആക്രമണം; റേഷന്‍ കട തകര്‍ത്ത് അരി ഭക്ഷിക്കാന്‍ ശ്രമം; പ്രതിഷേധവുമായി പ്രദേശവാസികള്‍

ഒരു മാസത്തിനിടെ രണ്ടാം തവണത്തെ ശല്യം Munnar News, Lockhart Estate, Idukki News, Wild Elephants, Attack, Ration Shop
ഇടുക്കി: (KVARTHA) മൂന്നാറിലെ ലോക്കാട് എസ്‌റ്റേറ്റില്‍ വീണ്ടും കാട്ടാനകളുടെ ആക്രമണം. പുലര്‍ചയോടെ കാട്ടാന റേഷന്‍ കടയുടെ മേല്‍ക്കൂര തകര്‍ത്ത് അരി ഭക്ഷിക്കാന്‍ ശ്രമിച്ചു. ഒരു മാസത്തിനിടെ വിജയ ലക്ഷ്മിയുടെ റേഷന്‍കട രണ്ടാമത്തെ തവണയാണ് കാട്ടാന തകര്‍ക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് ലോക്കാടില്‍ അഞ്ചുപേരടങ്ങുന്ന കാട്ടാനക്കൂട്ടം എത്തിയത്. പ്രദേശവാസികള്‍ നടത്തിയ പരിശ്രമത്തിലാണ് കാട്ടാനകളെ തുരത്താന്‍ കഴിഞ്ഞത്. ആനകള്‍ കൂട്ടമായെത്തി റേഷന്‍ കട തുടര്‍ച്ചയായി തകര്‍ക്കുന്നത് അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇക്കഴിഞ്ഞ സെപ്തബര്‍ 15ന് പടയപ്പയെന്ന കാട്ടാന എസ്റ്റേറ്റിലെത്തി വിജയലക്ഷ്മിയുടെ കട ആക്രമിച്ച് തകര്‍ത്ത് അരി ഭക്ഷിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് രാവിലെ മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിലെ ജനവാസ കേന്ദ്രത്തിലും പടയപ്പ എന്ന വിളിപ്പേരുള്ള കാട്ടാനയിറങ്ങിരുന്നു.

മൂന്നാറിന് സമീപപ്രദേശമായ കല്ലാര്‍, മാട്ടുപ്പെട്ടി, സൈലന്റ് വാലി, ദേവികുളം എന്നിവിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാകുകയാണ്. ഈ മേഖലയില്‍ പടയപ്പയുടെ സാന്നിധ്യം ഉണ്ടെങ്കിലും മറ്റ് ആനകള്‍ ഒറ്റ തിരിഞ്ഞും കൂട്ടമായും തോട്ടം മേഖലയില്‍ എത്തുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ആനകള്‍ കൂട്ടമായി എത്തുമ്പോഴും വനപാലകര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതാണ് തിരിച്ചടിയാവുന്നതെന്ന് തൊഴിലാളികള്‍ ആരോപിച്ചു.




Keywords: News, Kerala, Kerala-News, Idukki-News, Malayalam-News, Munnar News, Lockhart Estate, Idukki News, Wild Elephants, Attack, Ration Shop, Idukki: Group of wild elephants attempted to break ration shop and eat rice stored.

Post a Comment