ഇടുക്കി: (KVARTHA) ചിന്നക്കനാലില്‍ പൊലീസിനെ വെട്ടിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവ ചെങ്കിലാത്ത് ഉക്കാശ് എന്ന് വിളിക്കുന്ന ഹാശിം ബശീറാണ് മരിച്ചത്. എരുവിലുള്ള ഇയാളുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായംകുളത്തെ ഹോടെല്‍ ഉടമയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പ്രതികളെ തേടിയെത്തിയ കായംകുളം എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള പരസ്യമായ അക്രമത്തില്‍ സിപിഒ ദീപക്കിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഈ കേസില്‍ അഞ്ചാം പ്രതിയാണ് ഹാശിം ബശീര്‍. ഈ കേസില്‍ ജാമ്യത്തിലായിരുന്നു ഹാശിം. ഇതിനിടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
Found Dead | ചിന്നക്കനാലില്‍ പൊലീസിനെ വെട്ടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ആക്രമണകേസിലെ അഞ്ചാം പ്രതിയാണ് മരിച്ചത്
Hanged, Death, Idukki News, Accused, Police, Attack, Case, Found Dead, Accused, Chinnakanal News