Follow KVARTHA on Google news Follow Us!
ad

High Court | കെ എം ശാജിക്കെതിരായ അപകീര്‍ത്തി കേസ് ഹൈകോടതി റദ്ദാക്കി; നിയമവാഴ്ച ഉറപ്പാക്കാനുള്ള പരാമര്‍ശം തെറ്റല്ലെന്ന് വിലയിരുത്തല്‍

സി പി എം നേതാവ് പി ജയരാജന്റെ പരാതിയിലാണ് നടപടി എടുത്തത് High Court, Quashed, Defamation Case, P Jayarajan, KM Shaji, Kerala
കൊച്ചി: (KVARTHA) മുസ്ലിം ലീഗ് സംസ്ഥാന സെക്രടറിയും മുന്‍ എംഎല്‍എയുമായ കെഎം ശാജിക്കെതിരായ അപകീര്‍ത്തി കേസ് ഹൈകോടതി റദ്ദാക്കി. കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈകോടതി റദ്ദാക്കിയത്. സി പി എം നേതാവ് പി ജയരാജന്റെ പരാതിയിലാണ് ശാജിക്കെതിരെ അപകീര്‍ത്തി കേസ് എടുത്തത്.

High Court quashed defamation case against KM Shaji, Kochi, News, High Court, Quashed, Defamation Case, P Jayarajan, KM Shaji, Politics, Kerala

അരിയില്‍ ശുകൂര്‍ വധക്കേസുമായി ബന്ധപ്പെട്ടു പി ജയരാജനെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയതിനെതിരെ നടത്തിയ പരാമര്‍ശം അപകീര്‍ത്തികരമാണെന്നായിരുന്നു കേസ്. എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ പൊതുതാല്പര്യം മുന്‍ നിര്‍ത്തിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ശാജി സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ഹൈകോടതിയുടെ ഉത്തരവ്.

2013ല്‍ ശുകൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പ് ചുമത്തിയതിനെതിരെ കെഎം ശാജി നടത്തിയ പ്രസ്താവനക്കെതിരെയാണ് പി ജയരാജന്‍ അപകീര്‍ത്തി കേസ് നല്‍കിയത്. നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും പൊലീസ് ഗൗരവത്തോടെ കേസെടുക്കണമെന്നുമുള്ള കെഎം ശാജിയുടെ പ്രസ്താവന മാനഹാനിയുണ്ടാക്കിയെന്നാണ് പി ജയരാജന്റെ പരാതി. എന്നാല്‍, ഒരു എംഎല്‍എ എന്ന നിലയില്‍ നിയമവാഴ്ച ഉറപ്പാക്കാനുള്ള പരാമര്‍ശം തെറ്റല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Keywords: High Court quashed defamation case against KM Shaji, Kochi, News, High Court, Quashed, Defamation Case, P Jayarajan, KM Shaji, Politics, Kerala. 

Post a Comment