Follow KVARTHA on Google news Follow Us!
ad

High Court | ഗണേഷ് കുമാറിന് തിരിച്ചടി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ കേസ് മുന്നോട്ടുപോകണമെന്നും നിയമപരമായ തീരുമാനത്തിലെത്തണമെന്നും ഹൈകോടതി

എം എല്‍ എ നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശം High Court, Solar Case, Complaint, KB Ganesh Kumar, Criticism, Kerala News
കൊച്ചി: (KVARTHA) സോളര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകളുണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് തനിക്കെതിരെയുള്ള കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മുന്‍ മന്ത്രിയും എം എ എയുമായ കെബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈകോടതി.

High Court not ready to interfere in Solar conspiracy case, Kochi, News, Politics, High Court, Solar Case, Complaint, KB Ganesh Kumar, Criticism, Kerala News

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കില്‍ ഈ കേസ് മുന്നോട്ടുപോകണമെന്നും നിയമപരമായ തീരുമാനത്തിലെത്തണമെന്നും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ ഉത്തരവില്‍ പറഞ്ഞു. മറിച്ച്, ഹര്‍ജിക്കാരനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എംഎല്‍എയായ ഗണേഷ് കുമാറിന്റെ സത്യസന്ധത തെളിയിക്കപ്പെടുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കൊട്ടാരക്കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഉത്തരവിട്ടു.

കെബി ഗണേഷ് കുമാറിനെയും സോളര്‍ കേസിലെ പരാതിക്കാരിയെയും എതിര്‍കക്ഷികളാക്കി അഡ്വ സുധീര്‍ ജേകബാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. സോളര്‍ കമിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി 624- 2021 നമ്പറായി കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ഹൈകോടതിയും അംഗീകരിച്ചിരിക്കുന്നത്.

കേസിലെ തുടര്‍നടപടികളിലെ സ്റ്റേ നീക്കിയ ഹൈകോടതി, 10 ദിവസത്തേക്ക് ഗണേഷ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു.

ജയില്‍ സൂപ്രണ്ടിന്റെ റിപോര്‍ട് അടക്കം തെളിവുകള്‍ വാദി ഭാഗം കോടതിയില്‍ ഹാജരാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 14 പേര്‍ മൊഴി നല്‍കി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെബി ഗണേഷ്‌കുമാറും പരാതിക്കാരിയും ഹൈകോടതിയെ സമീപിച്ചതോടെ തുടര്‍ നടപടികള്‍ ഹൈകോടതി താല്‍കാലികമായി സ്റ്റേ ചെയ്തു. സ്റ്റേ അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണനയിലെത്തുന്നത്.

പത്തനംതിട്ട ജയിലില്‍ കഴിയുമ്പോള്‍ പ്രതിയായ വനിത 25 പേജുള്ള കത്ത് തയാറാക്കി അഡ്വ ഫെന്നി ബാലകൃഷ്ണന്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും നല്‍കിയത് 21 പേജുള്ള കത്താണെന്നും എംഎല്‍എ ഉള്‍പെടെയുള്ളവര്‍ ഗൂഢാലോചന നടത്തി ഉമ്മന്‍ ചാണ്ടിയുടെയടക്കം പേരുകള്‍ രേഖപ്പെടുത്തി നാലു പേജ് കൂടി ചേര്‍ത്താണ് നല്‍കിയതെന്നുമാണ് സുധീര്‍ ബാബുവിന്റെ പരാതി. മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തി വിരോധം തീര്‍ക്കാനാണ് ഗണേഷ് വ്യാജരേഖ ചമച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

25 പേജുള്ള കത്താണ് എഴുതിയതെന്ന് സോളര്‍ കേസിലെ പ്രതി തന്നെ സോളാര്‍ കമിഷനിലുള്‍പെടെ വ്യക്തമാക്കിയ സാഹചര്യത്തില്‍ തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നാണ് ഗണേഷിന്റെ വാദം. ഒരാള്‍ക്ക് എത്ര കത്തുവേണമെങ്കിലും എഴുതാമെന്നിരിക്കെ ഒന്ന് അസ്സലും മറ്റുള്ളവ വ്യാജവുമാണെന്ന് പറയാനാവുന്നതെങ്ങനെ. അതിനാല്‍, വ്യാജരേഖ കുറ്റം നിലനില്‍ക്കില്ല. ഈ കേസിലെ തുടര്‍ നടപടി കോടതി നടപടികളുടെ ദുരുപയോഗമാണെന്നും ഗണേഷിന്റെ അഭിഭാഷകന്‍ വാദിച്ചു.

Keywords: High Court not ready to interfere in Solar conspiracy case, Kochi, News, Politics, High Court, Solar Case, Complaint, KB Ganesh Kumar, Criticism, Kerala News.

Post a Comment