ലന്‍ഡന്‍: (KVARTHA) മുന്‍ ബ്രിടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് പുതിയ ജോലി. അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ തനിക്ക് പുതിയ ജോലി ലഭിച്ച വിവരം അറിയിച്ചത്. ബ്രിടീഷ് ടെലിവിഷന്‍ സ്റ്റേഷനായ ജിബി ന്യൂസില്‍ അവതാരകനും പ്രോഗ്രാം മേകറും കമന്റേറ്ററുമായാണ് ബോറിസ് ജോലിയില്‍ കയറുന്നത്.
'ഉക്രൈനിലെ യുദ്ധവും റഷ്യ മുതല്‍ ചൈന വരെയുള്ള എല്ലാ കാര്യങ്ങളും ആ വെല്ലുവിളികളെ നമ്മള്‍ എങ്ങനെ നേരിടുന്നുവെന്നതും സംബന്ധിച്ച് എന്റെ കാഴ്ചപ്പാടുകള്‍ പുതിയ ടിവി ചാനലിലൂടെ അറിയിക്കും' - എന്ന് ബോറിസ് ജോണ്‍സന്‍ പറഞ്ഞു.
2024 ന്റെ തുടക്കത്തില്‍ ബോറിസ് ജോണ്‍സന്‍ അവതാരകന്‍, പ്രോഗ്രാം മേകര്‍, കമന്റേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമെന്നും അടുത്ത വര്‍ഷം വരാനിരിക്കുന്ന ബ്രിടന്റെ ദേശീയ തിരഞ്ഞെടുപ്പും യുഎസിലെ തിരഞ്ഞെടുപ്പുകളും കവര്‍ ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നും ജിബി ന്യൂസ് അറിയിച്ചു.
Keywords: 'Hi folks, Boris Johnson here': Former UK PM to debut as TV news presenter, London, News, Boris Johnson, Former UK PM, TV News Presenter, Election, TV Anger, Channel, World.