ല്‍ തുടങ്ങി. പണിമുടക്കില്‍ സഹകരിക്കില്ലെന്ന് അറിയിച്ച ബസ് ജീവനക്കാരോട് ഓടരുതെന്ന മുന്നറിയിപ്പ് നല്‍കിയതായി സമരസമിതി അറിയിച്ചു. ഓടിയാല്‍ തടയുമെന്ന് ചിലര്‍ പറഞ്ഞെന്ന് കാട്ടി ചില ബസ് ഉടമകള്‍ പാനൂര്‍ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ എംപി ആസാദിന് പരാതി നല്‍കിയിട്ടുണ്ട്.
അശാസ്ത്രീയമായ സിഗ്നല്‍ സംവിധാനം നഗരത്തില്‍ വിപണി മേഖലകളേയും, മോടോര്‍ തൊഴിലാളികളെയും സാരമായി ബാധിച്ചതോടെയാണ് ഒരു വിഭാഗം സമരം പ്രഖ്യാപിച്ചത്. അശാസ്ത്രീയമായ ട്രാഫിക് സിഗ്നല്‍ സംവിധാനം പിന്‍വലിക്കാതെ ഒരു ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്ന നിലപാടിലാണ് സമരസമിതി നേതാക്കള്‍. ഇക്കാര്യം നഗരസഭാ അധികൃതരെയും പൊലീസിനെയും അറിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
Keywords: Hartal started in Panur demanding the withdrawal of the unscientific traffic signal system, Kannur, News, Hartal, Police, Complaint, Bus Owners, CITU, Warning, Traffic Signal, Kerala News.