Hardik Pandya | 'മന്ത്രം' ചൊല്ലി പന്തെറിഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ, പാകിസ്താന്‍ താരം പുറത്ത്! വൈറലായി വീഡിയോ; കൂടോത്രമാണോയെന്ന് നെറ്റിസന്‍സ്

 


അഹ്മദാബാദ്: (KVARTHA) ലോകകപ്പിലെ ആവേശകരമായ ഇന്ത്യ - പാകിസ്താന്‍ മത്സരത്തിന്റെ അലയൊലികള്‍ സാമൂഹ്യ മാധ്യമങ്ങളിലും ട്രെന്‍ഡിങ്ങാണ്. മത്സരത്തിന്റെ ഓരോ പ്രത്യേക നിമിഷങ്ങളും ക്രിക്കറ്റ് പ്രേമികള്‍ പങ്കിടുന്നു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പാകിസ്താന്‍ താരം ഇമാം ഉല്‍ ഹഖിന്റെ വിക്കറ്റ് വീഴ്ത്തിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
      
Hardik Pandya | 'മന്ത്രം' ചൊല്ലി പന്തെറിഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ, പാകിസ്താന്‍ താരം പുറത്ത്! വൈറലായി വീഡിയോ; കൂടോത്രമാണോയെന്ന് നെറ്റിസന്‍സ്

മത്സരത്തില്‍ ടോസ് നേടിയ ടീം ഇന്ത്യ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പാകിസ്താന്‍ ടീമിന് വേണ്ടി ഇമാം ഉല്‍ ഹഖും അബ്ദുല്‍ ശഫീഖും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എട്ടാം ഓവറില്‍ അബ്ദുല്‍ ശഫീഖിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ഇതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ പാകിസ്താന് രണ്ടാം പ്രഹരം നല്‍കി ഇമാമിനെ പുറത്താക്കി.

അതേസമയം ഇമാമിന് നേരെ പന്ത് എറിയുന്നതിന് മുമ്പ് താരം എന്തോ മാത്രം ഉരുവിടുന്നത് കാണാം. അടുത്ത പന്തില്‍ തന്നെ പാക് താരം പുറത്താവുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്ത് മന്ത്രമാണ് ഹാര്‍ദിക് പാണ്ഡ്യ ചൊല്ലിയതെന്നാണ് നെറ്റിസന്‍സിന്റെ ചോദ്യം. രസകരമായ പ്രതികരണങ്ങളാണ് പലരും പങ്കുവെക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ 'കൂടോത്രം ചെയ്തോ' എന്നായിരുന്നു ചിലര്‍ കുറിച്ചത്. ഇമാമിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹാര്‍ദിക് രസകരമായ രീതിയില്‍ ബൈ ബൈ പറഞ്ഞു പവലിയനിലേക്കുള്ള വഴി കാണിച്ച കൊടുക്കുന്നതും വൈറലായിട്ടുണ്ട്. മത്സരത്തില്‍ ഇമാം 38 പന്തില്‍ 36 റണ്‍സാണ് എടുത്തത്.

Keywords: Hardik Pandya, Cricket, Pakistan, World Cup, Viral, India vs Pakistan, Social Media, Trending News, Sports News, Hardik Pandya Seen Talking To The Ball Moments Before Taking Wicket; Video Goes Viral.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia