അതിനിടെ അഭയാർഥികൾ തങ്ങളുടെ സാധനങ്ങൾ വാങ്ങാൻ ആശ്രയിക്കുന്ന ഏറ്റവും വലിയ വിപണികളിലൊന്നായ നുസെറാത്ത് പ്രദേശത്തെ ഒരു മാർക്കറ്റിലും ഇസ്രാഈൽ സേന വ്യോമാക്രമണം നടത്തി.
പ്രദേശത്ത് ഒരു വീടും തകർന്നു. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒക്‌ടോബർ ഏഴിന് ശേഷം ഇത് മൂന്നാം തവണയാണ് വിപണിയെ സേന ലക്ഷ്യം വെക്കുന്നത്.
വടക്കൻ ഗസ്സയിൽ ആക്രമണം തുടരുകയാണെന്ന് ഇസ്രാഈലി സൈന്യം പറയുന്നു. താമസക്കാരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്. ഗസ്സ നഗരവും വടക്കുഭാഗത്തുള്ള ജില്ലകളുമാണ് സൈന്യം ലക്ഷ്യം വെക്കുന്നതെന്ന് ഉന്നത സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. തങ്ങൾ ശക്തമായി അവിടെ ആക്രമണം തുടരുകയാണെന്നും സുരക്ഷയ്ക്കായി താമസക്കാർ തെക്കോട്ട് മാറണമെന്നും അദ്ദേഹം കൂട്ടിക്കയർത്തു. വടക്കൻ ഗസ്സയിൽ നിന്ന് ഒഴിഞ്ഞുപോകാൻ സൈന്യം നിവാസികളോട് ആവർത്തിച്ച് ആവശ്യപ്പെട്ട് വരികയാണ്.
അതിനിടെ, ലെബനനിലെ രമേഷ്, മർകബ, ഹൗല, ഷെബ, കഫ്ർ ഷുബ എന്നിവിടങ്ങളിൽ ഇസ്രാഈൽ വ്യോമാക്രമണം നടത്തി. ഇസ്രാഈൽ സേനയും ഹിസ്ബുല്ല പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനാൽ അതിർത്തി പട്ടണങ്ങളായ ബുസ്താൻ, തേര, ദയാരീൻ എന്നിവിടങ്ങളിൽ നിന്ന് താമസക്കാരെ ഇസ്രാഈൽ ഒഴിപ്പിച്ചിട്ടുണ്ട്. തെക്കൻ ലെബനീസ് അതിർത്തിയിലെ നിരീക്ഷണ ടവറുകൾ ഹിസ്ബുല്ല പോരാളികൾ ആക്രമിച്ചതിന് ശേഷം ഇസ്രാഈൽ ഡ്രോൺ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
Keywords: News, World, Israel, Hamas, Palestine, Gaza, Israel-Palestine-War, Hamas says over 140 killed in Israel night strikes on Gaza.
< !- START disable copy paste -->