SWISS-TOWER 24/07/2023

Award | ഗുരുസാഗരം പുരസ്‌കാരം കെപി പവിത്രന് സമ്മാനിക്കും

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) മിറര്‍ വാര്‍ത്താമാധ്യമത്തിന്റെ ഗുരുസാഗര പുരസ്‌കാരം ഭക്തിസംവര്‍ധിനിയോഗം സെക്രടറി കെപി പവിത്രന് സമ്മാനിക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീനാരായണഗുരു ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ചുകൊണ്ട് സേവനം നടത്തിയതിനുളള അംഗീകാരമായാണ്കെപി പവിത്രന് അവാര്‍ഡ് നല്‍കുന്നത്.

Award | ഗുരുസാഗരം പുരസ്‌കാരം കെപി പവിത്രന് സമ്മാനിക്കും

ഒക്ടോംബര്‍ 21-ന് രാവിലെ പത്തുമണിക്ക് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ടി പത്മനാഭന്‍ മുഖ്യാതിഥിയാകും. രാമചന്ദ്രന്‍ കടന്നപ്പളളി എം എല്‍ എ അധ്യക്ഷനാകും.

ഗുരുസാഗരം പതിപ്പിന്റെ പ്രകാശനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടിഒ മോഹനന്‍ എസ് എന്‍ ഡി പി കണ്ണൂര്‍ യൂനിയന്‍ പ്രസിഡന്റ് എം സദാനന്ദന് നല്‍കി പ്രകാശനം ചെയ്യും. എസ് എന്‍ ഡി പി ദേവസ്വം സെക്രടറി അരയാക്കണ്ടി സന്തോഷ് വിശിഷ്ടാതിഥിയാകും.

ശില്‍പവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് അവാര്‍ഡ്. വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ മിറര്‍ എം ഡി ടി മിലേഷ് കുമാര്‍, സ്വാഗതസംഘം ജെനറല്‍ കണ്‍വീനര്‍ അഡ്വ. റശീദ് കവ്വായി, കണ്‍വീനര്‍ ശ്രീധരന്‍, വൈസ് ചെയര്‍മാന്‍ പിസി അശോകന്‍, കെ സത്യന്‍ എന്നിവര്‍ പങ്കെടുത്തു.

Award | ഗുരുസാഗരം പുരസ്‌കാരം കെപി പവിത്രന് സമ്മാനിക്കും

Keywords:  Guru Sagaram Award will be presented to KP Pavithran, Kannur, News, Guru Sagaram Award, KP Pavithran, SNDP, Press Meet, Inauguration, Chief Gust, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia