Follow KVARTHA on Google news Follow Us!
ad

Napa Cabbage | പ്ലാസ്റ്റിക് കുപ്പി മാത്രം മതി, വീട്ടില്‍ വളര്‍ത്താം മധുരിക്കുന്ന ചൈനീസ് കാബേജ്; കൃഷി രീതി അറിയാം

നിരവധി പോഷകങ്ങളുടെ കലവറയാണ് Farming, Agriculture, Cultivation, കാര്‍ഷിക വാര്‍ത്തകള്‍, Carrot
ന്യൂഡെല്‍ഹി: (KVARTHA) ശരീരത്തിന് അനിവാര്യമായ നിരവധി പോഷകങ്ങളുടെ കലവറയാണ് നാപ കാബേജ്. ചൈനീസ് കാബേജ് അല്ലെങ്കില്‍ പെക്കിംഗ് കാബേജ് എന്നും ഇത് അറിയപ്പെടുന്നു. നാപ കാബേജിന്റെ രുചി പച്ച കാബേജിനേക്കാളും ചുവപ്പ് കാബേജിനേക്കാളും അല്‍പം മധുരമുള്ളതാണ്. എന്നാല്‍, ഇലകള്‍ താരതമ്യേന വളരെ മൃദുവാണ്.
         
Napa Cabbage
Image Credit - Plants and gardening

ബ്രൊക്കോളിയോടും കോളിഫ്ലവറിനോടും സാമ്യമുള്ള ഇത് സൂപ്പിലും സാലഡിലും ഉപയോഗിക്കാറുണ്ട്. കറിവേപ്പില പോലെ പൊരിച്ച വിഭവങ്ങള്‍ക്ക് മുകളില്‍ വിതറാനും നാപ കാബേജ് ഉപയോഗിക്കാം. നാപ കാബേജ് വളര്‍ത്താന്‍ വലിയ സ്ഥലം ആവശ്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ചെറിയ ഇടങ്ങളില്‍ നിങ്ങള്‍ക്ക് ഈ രുചികരമായ പച്ചക്കറി കൃഷി ചെയ്യാം.

പ്ലാസ്റ്റിക് കുപ്പികളില്‍ വളര്‍ത്തുന്നതിന്റെ നേട്ടങ്ങള്‍

* ബാല്‍ക്കണി, ജനല്‍, അല്ലെങ്കില്‍ വീട്ടുമുറ്റത്തെ ചെറിയ ഇടങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താം
* പ്ലാസ്റ്റിക് കുപ്പികള്‍ പുനരുപയോഗിക്കുന്നത് വിലകൂടിയ ചെടികളുടേയോ ചട്ടികളുടേയോ ആവശ്യം കുറയ്ക്കുന്നു.
* പ്ലാസ്റ്റിക് കുപ്പികള്‍ പുനരുപയോഗിക്കുന്നതിലൂടെ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും വലിയ സംഭാവന ചെയ്യുന്നു.
* പ്ലാസ്റ്റിക് കുപ്പികള്‍ ഭാരം കുറഞ്ഞതും മാറ്റിസ്ഥാപിക്കാന്‍ എളുപ്പവുമാണ്. അതിനാല്‍ സൂര്യപ്രകാശം നല്ല രീതിയില്‍ ലഭിക്കുന്ന സ്ഥലത്തിന് അനുസരിച്ച് ക്രമീകരിക്കാനാവും.
        
Napa Cabbage

ആവശ്യമുള്ള വസ്തുക്കള്‍

* അഞ്ച് ലിറ്ററിന്റെ പാത്രം അല്ലെങ്കില്‍ വലിയ പ്ലാസ്റ്റിക് കുപ്പികള്‍
* പോട്ടിംഗ് മണ്ണ് അല്ലെങ്കില്‍ അനുയോജ്യമായ പോട്ടിംഗ് മിശ്രിതം
* നാപ കാബേജ് വിത്തുകള്‍ അല്ലെങ്കില്‍ തൈകള്‍
* കത്രിക അല്ലെങ്കില്‍ കത്തി
* മാര്‍ക്കര്‍
* വെള്ളമൊഴിക്കാനുള്ള പാത്രം അല്ലെങ്കില്‍ സ്‌പ്രേ കുപ്പി
* വളം (വേണമെങ്കില്‍)

എങ്ങനെ കൃഷി ചെയ്യാം

1. കുപ്പി തയ്യാറാക്കല്‍

പ്ലാസ്റ്റിക് കുപ്പി നന്നായി കഴുകി ലേബലുകള്‍ നീക്കം ചെയ്യുക. കത്രിക അല്ലെങ്കില്‍ കത്തി ഉപയോഗിച്ച്, കുപ്പിയുടെ മുകള്‍ ഭാഗം (ഏകദേശം 1/3 താഴേക്ക്) ശ്രദ്ധാപൂര്‍വം മുറിക്കുക. അടിഭാഗത്തിന് കേടുപാടുകള്‍ വരുന്നില്ലെന്ന് ഉറപ്പാക്കുക.

2. നീരൊഴുക്ക്

വെള്ളം കെട്ടിനില്‍ക്കുന്നത് തടയാന്‍, കുപ്പിയുടെ അടിയില്‍ ചെറിയ ദ്വാരങ്ങള്‍ ഉണ്ടാക്കുക. കൂടാതെ ചെടിയുടെ വേരിന്റെ ചീയല്‍ തടയുന്നതിനും ഇത് സഹായിക്കുന്നു.

3. മണ്ണ് നിറയ്ക്കുക

കുപ്പിയുടെ അടിഭാഗത്ത് പോട്ടിംഗ് മണ്ണോ അനുയോജ്യമായ പോട്ടിംഗ് മിശ്രിതമോ ചേര്‍ക്കുക. മുകളില്‍ നിന്ന് ഒന്നോ രണ്ടോ ഇഞ്ച് ഉള്ളിലായിരിക്കണം ഇത്.

4. നടീല്‍

അകലം പാലിച്ച് മണ്ണില്‍ നാപ കാബേജ് വിത്തുകളോ തൈകളോ നടുക. വിത്തുകള്‍ ഉപയോഗിക്കുകയാണെങ്കില്‍, പാക്കറ്റിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി നടുക.

5. ലേബലിംഗ്

ചെടികള്‍ നന്നായി ട്രാക്ക് ചെയ്യുന്നതിന് കുപ്പിയില്‍ നടീല്‍ തീയതിയും കാബേജ് ഇനവും അടയാളപ്പെടുത്തുക.

6. നനവ്

നാപ കാബേജ് പതിവായി നനയ്ക്കുക, മണ്ണ് സ്ഥിരമായി നനവുള്ളതും എന്നാല്‍ വെള്ളം കയറാത്തതുമായി നിലനിര്‍ത്തുക. മൃദുവായ തൈകളില്‍ നനവിന് സ്‌പ്രേ കുപ്പി ഉപയോഗിക്കുന്നതാണ് നല്ലത്.

7. സൂര്യപ്രകാശം

നാപാ കാബേജിന് ദിവസവും ആറ് - എട്ട് മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമുള്ളതിനാല്‍ പ്ലാസ്റ്റിക് കുപ്പി നാട് വെയിലുള്ള സ്ഥലത്ത് വെക്കുക.

8. പരിപാലനം

മണ്ണിന്റെ ഈര്‍പ്പം പതിവായി പരിശോധിക്കുകയും ആവശ്യാനുസരണം നനയ്ക്കുകയും ചെയ്യുക. ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് മാസത്തിലൊരിക്കല്‍ ദ്രവ രൂപത്തിലുള്ള ജൈവ വളം ചേര്‍ക്കാം.

9. വിളവെടുപ്പ്

നടീലിനു ശേഷം ഏകദേശം 70-80 ദിവസത്തിനുള്ളില്‍ നാപ കാബേജ് വിളവെടുപ്പിന് തയ്യാറാകും. ആവശ്യമുള്ള വലുപ്പത്തില്‍ എത്തുമ്പോള്‍ വിളവെടുക്കുക.

Keywords: Farming, Agriculture, Cultivation, Carrot, Malayalam News, Malayalam Farming News, Agriculture News, Napa Cabbage, Vegetable, Grow Napa Cabbage to Provide for the Family.
< !- START disable copy paste -->

Post a Comment