Follow KVARTHA on Google news Follow Us!
ad

Land Allotted | ശൗര്യചക്ര പിവി മനേഷിന് ഭവന നിര്‍മാണത്തിന് സര്‍കാര്‍ ഭൂമി അനുവദിച്ചു

സൈന്യത്തില്‍ ചേരാന്‍ താല്‍പര്യമുളള വിദ്യാര്‍ഥികള്‍ക്ക് സൗജന്യപരിശീലനം നല്‍കി വരികയാണ് ഇദ്ദേഹം Govt Allotted Land, Shaurya Chakra, Award, PV Manesh
കണ്ണൂര്‍: (KVARTHA) മുംബൈ ഭീകരാക്രമണത്തില്‍ സാരമായി പരുക്കേറ്റ എന്‍ എസ് ജി കമാന്‍ഡോ കണ്ണൂര്‍ അഴീക്കോട്ടെ പിവി മനേഷിന് ഭവന നിര്‍മാണത്തിന് സൗജന്യമായി ഭൂമി പതിച്ച് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. 

 പുഴാതി വിലേജ് do.k. 42/15ല്‍പ്പെട്ട പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുളള അഞ്ചു സെന്റ് ഭൂമിയാണ് സര്‍കാരിന്റെ സവിശേഷാധികാരം ഉപയോഗിച്ച് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി സൗജന്യമായി പതിച്ച് നല്‍കുക.
 
Govt allotted land to Shaurya chakra PV Manesh for construction of house, Kannur, News, Govt Allotted Land, Shaurya Chakra, Award, PV Manesh, Cabinet, Class, Army, Kerala

മുംബൈ ഭീകരാക്രമണത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട മനീഷിനെ രാജ്യം ശൗര്യചക്ര പുരസ്‌കാരം നല്‍കി ആദരിച്ചു. സൈന്യത്തില്‍ ചേരാന്‍ താല്‍പര്യമുളള വിദ്യാര്‍ഥികള്‍ക്ക് സൗജന്യപരിശീലനം നല്‍കി വരികയാണ് മനീഷ്. 

ഇദ്ദേഹം നല്‍കിയ പരിശീലനത്തിലൂടെ നിരവധി ഉദ്യോഗാര്‍ഥികളാണ് സൈന്യത്തിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നത്. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ തന്നെയാണ് മനീഷിന് ഭൂമിവയ്ക്കാന്‍ സ്ഥലം സര്‍കാര്‍ അനുവദിച്ചത്. ഇപ്പോള്‍ അഴീക്കോട് താമസിച്ചുവരുന്ന അദ്ദേഹത്തിന്റെ യാത്രാസൗകര്യം കൂടി കണക്കിലെടുത്താണിത്.

Keywords: Govt allotted land to Shaurya chakra PV Manesh for construction of house, Kannur, News, Govt Allotted Land, Shaurya Chakra, Award, PV Manesh, Cabinet, Class, Army, Kerala.

Post a Comment