Follow KVARTHA on Google news Follow Us!
ad

Gold Price | ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണവില; പവന് വർധിച്ചത് 320 രൂപ

സാധാരണ വെള്ളിയുടെ വിലയിൽ മാറ്റമില്ല, Gold Rate, Silver Rate, Gold News
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവില ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും വർധിച്ചു. ശനിയാഴ്ച (07.10.2023) 2.15 മണിക്ക് ശേഷം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5315 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

News, Kerala-News, Kochi, Kochi-News, Kerala, News-Malayalam, Business, Finance, Silver, Price, Gold, Gold price increased again after noon.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4393 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35144 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം സാധാരണ വെള്ളിയുടെ വിലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മാറ്റമുണ്ടായില്ല. 74 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.

ശനിയാഴ്ച (07.10.2023) രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയും കഴിഞ്ഞ ദിവസത്തേക്കാൾ വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5275 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42200 രൂപയിലുമാണ് ശനിയാഴ്ച രാവിലെ വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയും ശനിയാഴ്ച രാവിലെ കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4358 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34864 രൂപയിലുമാണ് വ്യാപാരം നടന്നത്.

വെള്ളിയാഴ്ച (06.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5250 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42000 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4338 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34704 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

അതേസമയം, വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. 74 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 73 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്. പശ്ചിമേഷ്യയിലെ ഇസ്രാഈൽ - ഫലസ്തീൻ പോര് അടക്കമുള്ള ആഗോള സാഹചര്യങ്ങൾ മൂലം വരും ദിവസങ്ങളിലും സ്വർണ വില ഉയരാനാണ് സാധ്യത.

Keywords: News, Kerala-News, Kochi, Kochi-News, Kerala, News-Malayalam, Business, Finance, Silver, Price, Gold, Gold price increased again after noon.

Post a Comment