ദുബൈ: (KVARTHA) ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി ആന്‍ഡ് സ്റ്റാര്‍ടപ് എക്സിബിഷനായ ജൈറ്റക്സ് ഗ്ലോബലിന്റെ 43-ാമത് എഡിഷന് തിങ്കളാഴ്ച തുടക്കമായി. ഒക്ടോബര്‍ 16 മുതല്‍ 20 വരെ അഞ്ച് ദിവസമാണ് പരിപാടി. 6,000-ത്തോളം ആഗോള കംപനികളാണ് പരിപാടിയില്‍ തങ്ങളുടെ സാങ്കേതിക വിദ്യ പ്രദര്‍ശിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര, സാങ്കേതിക വിദ്യാ പ്രദര്‍ശനം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്.
ജൈറ്റക്‌സില്‍ വിസ്മയിപ്പിക്കാന്‍ ആര്‍ടിഎ; നോക്കുന്ന മാത്രയില്‍ തുറക്കും സ്മാര്‍ട് ഗേറ്റുകള്‍
നോല്‍ കാര്‍ഡില്ലാതെ മെട്രോയില്‍ ഉടന്‍ യാത്ര ചെയ്യാം. ടികറ്റുകളോ നോല്‍ കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡുകളോ ഇല്ലാതെ നിങ്ങള്‍ക്ക് ഉടന്‍ ദുബൈയില്‍ പൊതുഗതാഗതം ഉപയോഗിക്കാനാകും. ദുബൈമെട്രോ, ട്രാം, ബസുകള്‍, ടാക്‌സികള്‍, മറൈന്‍ ഗതാഗതം എന്നിവയ്ക്കുള്ള നിരക്കുകള്‍ നല്‍കുന്നതിന് യാത്രക്കാരെ അനുവദിക്കുന്ന സ്മാര്‍ട് ഗേറ്റ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (RTA) ഇന്ന് ജൈറ്റക്‌സില്‍ അവതരിപ്പിച്ചു.
യാത്രക്കാര്‍ക്ക് തടസമില്ലാത്ത യാത്ര അനുവദിക്കുന്നതിന് സ്മാര്‍ട് ഗേറ്റ് മുഖം തിരിച്ചറിയല്‍ ഉപയോഗിക്കുന്നു. ഉപയോക്താക്കള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്, അതിനുശേഷം ഒരു 3ഡി ക്യാമറ ഉപയോഗിച്ച് മുഖം വിശകലനം ചെയ്ത് സിസ്റ്റം അവരെ തിരിച്ചറിയും. തുടര്‍ന്ന് ബയോ-ഡാറ്റ പരിശോധിച്ചുറപ്പിക്കുകയും നിരക്ക് അവരുടെ അകൗണ്ടില്‍ നിന്ന് കുറയ്ക്കുകയും ചെയ്യുന്നു.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തിങ്കളാഴ്ച ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക, സ്റ്റാര്‍ടപ് പ്രദര്‍ശനമായ ജൈറ്റക്‌സ് ഗ്ലോബലില്‍ ആര്‍ടിഎ പ്രദര്‍ശിപ്പിക്കുന്ന നിരവധി സ്മാര്‍ട് പ്രോജക്ടുകളില്‍ ഒന്നാണിതെന്ന് ദുബൈ ഓട്ടോ മറ്റെഡ് കലക്ഷന്‍ സിസ്റ്റം (RTA ACS) ഡയറ്കടര്‍ സുലൈമാന്‍ അല്‍ - മര്‍സൂഖി (مدير ادارة أنظمة التحصيل الآلي) കെ വാർത്തയോട് പറഞ്ഞു.
Keywords: GITEX GLOBAL, Dubai, RTA, UAE News, World News, Reported by Qasim Moh'd Udumbunthala, Gulf News, GITEX GLOBAL event begins in Dubai.
< !- START disable copy paste -->