തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് രാത്രി തന്നെ കണ്ടെത്തുകയും ചൊവ്വാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച് നിര്‍ണായക തെളിവു ലഭിച്ചത്.
വീട്ടില്‍നിന്ന് ഇറങ്ങിയ കുട്ടി, ട്യൂഷന്‍ ടീചറുടെ കാമുകനായ പ്രഭാത് ശുക്ലയോടൊപ്പം സമീപത്തെ സ്റ്റോര്‍ റൂമില്‍ പ്രവേശിച്ചതായി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു. അധ്യാപികയായ രചിത വിളിക്കുന്നുണ്ടെന്നു പറഞ്ഞ് പ്രഭാത് കുട്ടിയെ ഇവിടെ എത്തിക്കുകയായിരുന്നു. പിന്നീട് 20 മിനുറ്റിനു ശേഷം പ്രഭാത് തനിയെയാണ് അവിടെനിന്നും തിരികെയിറങ്ങിയത്. കുട്ടി ഉണ്ടായിരുന്നില്ല. പിന്നാലെ ഇയാള്‍ വസ്ത്രം മാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ ട്യൂഷന്‍ ക്ലാസിനായി പോയ കുട്ടി രാത്രിയായിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഒന്‍പതു മണിയോടെ 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാര്‍ക്ക് കത്തു ലഭിക്കുകയായിരുന്നു. പിന്നാലെ വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയും തുടര്‍ന്ന് രചിതയെ പൊലീസ് ചോദ്യംചെയ്യുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പ്രഭാതിനേയും ട്യൂഷന്‍ ടീചര്‍ രചിതയേയും ഇവരുടെ സുഹൃത്തായ ആര്യനേയും പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിനു ശേഷമാണ് പ്രതികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടുകാര്‍ക്ക് കത്തയച്ചതെന്നും കേസ് വഴിതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും, പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Keywords: Girl Found Dead in House, UP, News, Crime, Criminal Case, Probe, Complaint, Found Dead, Dead Body, Police, CCTV, Student, Arrested, National News.