Follow KVARTHA on Google news Follow Us!
ad

Police Uniform | ഗാസയിലെ ആശുപത്രിയിലെ ബോംബ് ആക്രമണം; ഇസ്രാഈലി പൊലീസുകാര്‍ക്കുളള വസ്ത്ര നിര്‍മാണം നിര്‍ത്തിവച്ച് കണ്ണൂരിലെ മരിയന്‍ അപാരല്‍സ്

മുംബൈ മലയാളി വ്യവസായി തോമസ് ഓലിക്കലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം Gaza Hospital Bombing, Marian Apparels, Israeli Policemen, Uniform, Kerala News
കൂത്തുപറമ്പ്: (KVARTHA) ഇസ്രാഈല്‍- ഹമാസ് യുദ്ധത്തിനെ തുടര്‍ന്ന് ഗാസയിലെ ആശുപത്രിയില്‍ ബോംബ് ആക്രമണം നടന്ന് നിരവധിയാളുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കണ്ണൂര്‍ കൂത്തുപറമ്പിലെ വസ്ത്രനിര്‍മാണ കംപനി ഇസ്രാഈലി പൊലീസുകാര്‍ക്കുളള വസ്ത്ര നിര്‍മാണം നിര്‍ത്തിവച്ചു.
       
Gaza Hospital Bombing

യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കംപനിയുടെ തീരുമാനം. സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ തുടര്‍ന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന നിലപാടിലാണ് കംപനി. പണത്തിന് ഉപരിയായി വിശ്വ മാനവികതയ്ക്കുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും സമീപകാല സംഭവങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മരിയന്‍ അപാരല്‍സ് കംപനി എം ഡി തോമസ് ഓലിക്കല്‍ കൂത്തുപറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ എട്ടുവര്‍ഷമായി ഇസ്രാഈല്‍ പൊലീസിന് പ്രതിവര്‍ഷം ഒരു ലക്ഷത്തോളം യൂനിഫോം ഷര്‍ടുകള്‍ വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്. തൊടുപുഴ സ്വദേശിയായ മുംബൈ മലയാളി വ്യവസായി തോമസ് ഓലിക്കലിന്റെ ഉടമസ്ഥതയിലുള്ള ഈ കംപനിയില്‍ ആയിരത്തി അഞ്ഞൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

ഇസ്രാഈല്‍ പൊലീസിന് മാത്രമല്ല സൈനികര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും ഇവിടെ നിന്നും വസ്ത്രം തയാറാക്കുന്നുണ്ട്. കൂത്തുപറമ്പ് നഗരസഭയിലെ വലിയ വെളിച്ചം വ്യവസായ പാര്‍ക് എസ്റ്റേറ്റിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

ഫിലിപൈന്‍സ്, കുവൈത് തുടങ്ങിയ രാജ്യങ്ങളിലെ പൊലീസിനും മറ്റു സേനകള്‍ക്കും ഇവിടെ നിന്നും യൂനിഫോം തയാറാക്കി അയക്കാറുണ്ടായിരുന്നു. മുംബൈയിലെ സ്വന്തം ഫാക്ടറിയില്‍ നിന്നാണ് തയ്ക്കാന്‍ തുണി ഉപയോഗിച്ചിരുന്നത്. ഇതിന്റെ ഗുണനിലവാര പരിശോധനയ്ക്കായി ഇസ്രാഈല്‍ ഉദ്യോഗസ്ഥര്‍ ഫാക്ടറിയില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു.

Keywords: Gaza Hospital Bombing; Marian Apparels in Kannur stopped manufacturing clothes for Israeli policemen, Kannur, News, Gaza Hospital Bombing, Marian Apparels, Israeli Policemen, Uniform, Employees, Order, Kerala News.

Post a Comment