എട്ടു മണിക്കു നിശ്ചയിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ അടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് 8.45നാണു നടത്താനിരുന്നത്. എന്നാല്‍, വിക്ഷേപണത്തിന് അഞ്ച് സെകന്‍ഡ് മുന്‍പാണ് ലിഫ്റ്റ് ഓഫ് നിയന്ത്രിക്കുന്ന കംപ്യൂടര്‍ വിക്ഷേപണം നിര്‍ത്താനുള്ള (Hold) നിര്‍ദേശം നല്‍കിയത്. തുടര്‍ന്നു വിദഗ്ധ സംഘമെത്തി റോകറ്റും അനുബന്ധ സംവിധാനങ്ങളും പരിശോധിച്ച് തകരാര്‍ പരിഹരിച്ച ശേഷമാണ് വീണ്ടും വിക്ഷേപണത്തിനായി ശ്രമിച്ചത്. അടിയന്തര സാഹചര്യമുണ്ടായില്‍ സഞ്ചാരികളെ രക്ഷിക്കാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമതയാണു പരിശോധിക്കപ്പെട്ടത്. വിക്ഷേപണം കഴിഞ്ഞ് 9.50 മിനുറ്റിനുള്ളില്‍ ദൗത്യം പൂര്‍ത്തിയായി.
രാവിലെ പത്തു മണിക്കാണ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് പരീക്ഷണ വാഹനമായ (Test Vehicle) ക്രൂ മൊഡ്യൂള്‍ (CM), ക്രൂ എസ്‌കേപ് സിസ്റ്റം (CES) എന്നിവയുമായി കുതിച്ചുയര്‍ന്നത്. വിക്ഷേപണം നടത്തിയ ശേഷം ഭ്രമണപഥത്തില്‍ എത്തുന്നതിനു മുന്‍പ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാല്‍ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയില്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനുള്ള ആദ്യത്തെ പരീക്ഷണമാണിത്.
Keywords: Gaganyaan mission: After initial glitch, test flight mission a success, Bengaluru, News, Gaganyaan Mission, News, Research, Rocket, Space Agency, Countdown, National News.