യഥാര്‍ഥത്തില്‍ റെസ്റ്റോറന്റിന്റെ പേര് 'ചമാസ് ടാക്കോസ്' (Chamas Tacos) എന്നാണ്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇതിലെ 'സി' കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രകാശിച്ചിരുന്നില്ല. ഇതോടെ റെസ്റ്റോറന്റിന്റെ പേര് ബോര്‍ഡില്‍ 'ഹമാസ് ടാക്കോസ്' (Hamas Tacos) എന്നായി മാറി. നിലവിലെ ഇസ്രാഈല്‍ - ഫലസ്തീന്‍ സംഘര്‍ഷം കാരണം ഇത് ശ്രദ്ധ ആകര്‍ഷിച്ചു.
ഇതോടെ ബോര്‍ഡ് ഓഫ് ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഫ് ചെയ്യാന്‍ പൊലീസ് മാനേജരോട് ആവശ്യപ്പെടുന്നതായി സാമൂഹ്യ മാധ്യമങ്ങളിലും വീഡിയോ പ്രചരിച്ചു. ഉടന്‍ തന്നെ നെയിം ബോര്‍ഡ് ഓഫ് ചെയ്തില്ലെങ്കില്‍ അധികൃതര്‍ സ്ഥാപനം അടച്ചുപൂട്ടുമെന്ന് ഉദ്യോഗസ്ഥര്‍ മാനേജരെ ഭീഷണിപ്പെടുത്തിയതായി വീഡിയോകളില്‍ പറയുന്നു.
അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബോര്‍ഡിലെ 'സി' എന്ന അക്ഷരത്തിന് പ്രശ്നം സംഭവിച്ചതായി മാനേജര്‍ മുഹമ്മദ് പറഞ്ഞു. നിലവിലെ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഹമാസിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും തങ്ങള്‍ കച്ചവടം മാത്രമാണ് ചെയ്യുന്നത്, രാഷ്ട്രീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ ഇസ്രാഈല്‍ - ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫ്രാന്‍സ് ഇസ്രാഈലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
Keywords: Restaurant, France, Israel, Hamas, Palestine, World News, Israel Palestine War, Israel Hamas War, Hamas Tacos, Chamas Tacos, French restaurant sparks controversy because of malfunctioning 'Hamas' sign.
< !- START disable copy paste -->