Follow KVARTHA on Google news Follow Us!
ad

Aster MIMS | സൗജന്യ സന്ധിവാതരോഗ നിര്‍ണയ കാംപുമായി കണ്ണൂർ ആസ്റ്റർ മിംസ്; നവംബര്‍ 16 വരെ അവസരം

വിവിധ പരിശോധനകൾക്ക് ഇളവും ലഭിക്കും Breast screening, Aster MIMS, Health, കണ്ണൂർ വാർത്തകൾ
കണ്ണൂര്‍: (KVARTHA) ലോക സന്ധിവാത ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ സന്ധിവാതരോഗ നിര്‍ണയ കാംപ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 16 വരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാംപിന് ഡോ. സഈദ് ഫഹദ് നിസാർ നേതൃത്വം നൽകും. ഡോക്ടറുടെ സൗജന്യ പരിശോധന, ഇന്‍ഹൗസ് ടെസ്റ്റുകള്‍ക്ക് 20 ശതമാനം ഇളവ്, പുറമെനിന്ന് നിര്‍വഹിക്കുന്ന ടെസ്റ്റുകള്‍ക്ക് 10ശതമാനം ഇളവ്, റേഡിയോളജി സേവനങ്ങള്‍ക്ക് 20 ശതമാനം ഇളവ് എന്നീ ആനുകൂല്യങ്ങള്‍ കൂടി ലഭ്യമാകും.

News, Kerala, Kannur, Breast screening, Aster MIMS, Health,  Free gout diagnosis camp will be conducted at Aster MIMS, Kannur.

കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ റുമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കാംപ് സംഘടിപ്പിക്കുന്നത്. സാധാരണയായി കണ്ടുവരുന്ന സന്ധികളിലെ വേദന, നീര്‍ക്കെട്ട്, വീക്കം, സന്ധികള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥ, സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ ചൂട്, സന്ധികള്‍ക്ക് ചുറ്റുമുള്ള ചര്‍മത്തിന് ചുവപ്പ് നിറം തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ക്ക് കാംപിൽ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും +916235234000, 0497 6641000 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

News, Kerala, Kannur, Breast screening, Aster MIMS, Health,  Free gout diagnosis camp will be conducted at Aster MIMS, Kannur.

Keywords: News, Kerala, Kannur, Breast screening, Aster MIMS, Health,  Free gout diagnosis camp will be conducted at Aster MIMS, Kannur.
< !- START disable copy paste -->

Post a Comment