Follow KVARTHA on Google news Follow Us!
ad

Police FIR | 'ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്ന പോസ്റ്റിട്ടു'; അലഹബാദ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഹിന്ദുവികാരം വ്രണപ്പെടുത്തിയതായി പരാതിയില്‍ Police FIR, Allahabad, Colonelganj, ദേശീയ വാര്‍ത്തകള്‍
അലഹബാദ്: (KVARTHA) സാമൂഹ്യ മാധ്യമത്തില്‍ ശ്രീരാമനെയും കൃഷ്ണനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അലഹബാദ് സര്‍വകലാശാലയിലെ (AU) അസിസ്റ്റന്റ് പ്രൊഫസര്‍ വിക്രം ഹരിജനെതിരെ ജില്ലയിലെ കേണല്‍ഗഞ്ച് പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153-എ (മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) 295 എ (മതവികാരം വ്രണപ്പെടുത്തല്‍), ഐടി ആക്ടിലെ സെക്ഷന്‍ 66 (ആശയവിനിമയ സേവനത്തിലൂടെ കുറ്റകരമായ സന്ദേശങ്ങള്‍ അയയ്ക്കല്‍) എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബ്രജേഷ് കുമാര്‍ സിംഗ് പറഞ്ഞു.
       
Police Booked

വിശ്വഹിന്ദു പരിഷത്ത് (VHP) പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. വിക്രം ഹരിജന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പലപ്പോഴും ഹിന്ദു ദേവന്മാര്‍ക്കും ദേവതകള്‍ക്കും എതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായി വിഎച്ച്പി ജില്ലാ കണ്‍വീനര്‍ ശുഭം പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. അധ്യാപകന്റെ പ്രവൃത്തികള്‍ ഹിന്ദു സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

'ശ്രീരാമന്‍ ഇന്ന് ഉണ്ടായിരുന്നെങ്കില്‍, ഋഷി ശംബുകനെ കൊന്നതിന് ഐപിസി സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം ഞാന്‍ ജയിലിലേക്ക് അയക്കുമായിരുന്നു, കൂടാതെ സ്ത്രീകളെ ഉപദ്രവിച്ചതിന് ശ്രീകൃഷ്ണനെയും ജയിലിലേക്ക് അയയ്ക്കും', എന്നായിരുന്നു ഞായറാഴ്ച എക്സില്‍ പ്രൊഫസര്‍ വിക്രം ഹരിജന്‍ കുറിച്ചത്. ഈ പോസ്റ്റ് പിന്നീട് വൈറലായി. നേരത്തെയും ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തി ഇദ്ദേഹം വിവാദത്തിലായിട്ടുണ്ട്.

Keywords: Police FIR, Allahabad, Colonelganj, National News, Controversy, Police Booked, Social Media, FIR against Allahabad Univ asst prof for objectionable post against Hindu gods.
< !- START disable copy paste -->

Post a Comment