ഗസ്സ: (KVARTHA) ഗസ്സയിലെ അൽ ജസീറ അറബിക് ബ്യൂറോ ചീഫ് വെയ്ൽ ദഹ്ദൂഹിന്റെ ഭാര്യയും മകനും മകളും പേരക്കുട്ടിയും ഇസ്രാഈൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. കൊച്ചുമകൾ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടു. മറ്റ് നിരവധി കുടുംബാംഗങ്ങളെ കാണാതായതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
സുരക്ഷിത സ്ഥലമെന്ന് ഇസ്രാഈൽ സൈന്യം നേരത്തെ അവകാശപ്പെട്ടിരുന്ന വാദി ഗസ്സയുടെ തെക്ക് ഭാഗത്തുള്ള നുസെറാത്ത് അഭയാർഥി ക്യാമ്പിൽ താമസിച്ചിരുന്ന വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിലാണ് വെയ്ൽ ദഹ്ദൂഹിന്റെ കുടുംബം കൊല്ലപ്പെട്ടത്. ഭാര്യ, 15 വയസുകാരനായ മകൻ മഹ്‍മൂദ്, ചെറിയ മകൾ ശാം (ഏഴ്), ആദം എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മറ്റൊരു മകൻ യഹ്‌യയ്ക്ക് ഗുരുതരമായി പരുക്കേറ്റു.
മരിച്ചുപോയ ഭാര്യയെയും മകനെയും മകളെയും മോർച്ചറിയിൽ കാണാൻ ദഹ്ദൂഹ് ദെയ്ർ എൽ-ബലയിലെ അൽ-അഖ്സ ആശുപത്രിയിലെത്തിയതിന്റെ ഹൃദസ്പർശിയായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിതാവിനെപ്പോലെ മാധ്യമ പ്രവർത്തകനാകാൻ ആഗ്രഹിച്ച 15 വയസുള്ള മകൻ മഹ്‍മൂദിന്റെ ചേതനയറ്റ ശരീരത്തിൽ വിതുമ്പലോടെ ദഹ്ദൂഹ് തലോടുന്നതും വിങ്ങിപ്പൊട്ടി മകൾ ശാമിന്റെ മൃതദേഹം കയ്യിലേന്തി നിൽക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
'എന്താണ് സംഭവിച്ചതെന്ന് വ്യക്തമാണ്. കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ പരമ്പരയാണിത്. അത്തരമൊരു ആക്രമണത്തെക്കുറിച്ച് യാർമൂക്കിൽ നിന്ന് ഞാൻ റിപ്പോർട്ട് ചെയ്യുകയായിരുന്നു', ഞെട്ടലോടെ ദഹ്ദൂഹിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. വീടിന്റെ അവശിഷ്ടങ്ങളിൽ നിന്ന് കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
The family of Al Jazeera’s Gaza bureau chief Wael Dahdouh has been killed in an Israeli attack at the Al Nuseirat Camp in central Gaza, where they had forcibly evacuated to shelter from Israeli bombardments ⤵️ pic.twitter.com/ya64Lgunbp
— Al Jazeera English (@AJEnglish) October 25, 2023
Keywords: News, World, Israel, Hamas, War, Gaza, Family of Al Jazeera Gaza bureau chief killed in Israeli air attack.