Follow KVARTHA on Google news Follow Us!
ad

KNA Khader | 'ഫലസ്തീൻ വിഷയത്തിൽ കെഎൻഎ ഖാദറിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശം'; മുസ്ലിം ലീഗ് നിയമ നടപടികൾ ആരംഭിക്കുകയാണെന്ന് ശാഫി ചാലിയം; കടുത്ത ശിക്ഷ കിട്ടുന്ന ക്രിമിനൽ കുറ്റമാണെന്ന് മുന്നറിയിപ്പ്

'മുവാറ്റുപുഴ സ്വദേശിയുടെ മൂന്ന് വർഷം പഴക്കമുള്ള ശബ്ദ സന്ദേശമാണിത്' KNA Khader, Muslim League, Shafi Chaliyam, Social Media, കേരള വാർത്തകൾ
മലപ്പുറം: (KVARTHA) ഫലസ്തീൻ വിഷയത്തിൽ മുൻ എംഎൽഎ കെഎൻഎ ഖാദറിന്റേതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും മുസ്ലിം ലീഗ് നിയമ നടപടികൾ ആരംഭിക്കുകയാണെന്നും സംസ്ഥാന സെക്രടറി ശാഫി ചാലിയം അറിയിച്ചു. ഇത് പ്രചരിപ്പിക്കുന്നത്
കടുത്ത ശിക്ഷ കിട്ടുന്ന ക്രിമിനൽ കുറ്റമാണെന്ന് ഉത്തരക്കാർ ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു.
  


കെഎൻഎ ഖാദർ ഇസ്രാഈലിനെ അനുകൂലിച്ചും ഇസ്ലാം മതത്തെ അവഹേളിച്ചും സംസാരിക്കുന്നുവെന്ന അടിക്കുറിപ്പോയാണ് ശബ്ദ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ മുവാറ്റുപുഴ സ്വദേശിയായ ഇടതുപക്ഷ ബുദ്ധിജീവി കുഞ്ഞുമുഹമ്മദിന്റെ മൂന്ന് വർഷം പഴക്കമുള്ള ശബ്ദ സന്ദേശമാണിതെന്നും ശാഫി ചാലിയം വ്യക്തമാക്കി.

അത് തന്റെ വോയിസ്‌ ആണെന്നും താൻ മത വിശ്വാസിയല്ലെന്നും കുഞ്ഞുമുഹമ്മദ് വ്യക്തമാക്കിയതാണ്. ഇത് പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം ഇപ്പോഴും നടന്ന് വരികയാണ്. രണ്ടായിരത്തോളം സോഷ്യൽ മീഡിയ ഐഡികൾ പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്. പൊലീസ് ഇപ്പോഴും തെളിവ് ശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് മലപ്പുറം എസ് പി ഓഫീസിൽ നിന്നും അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കെ എൻ എ ഖാദർ യാഥാർഥ്യം വിശദീകരിക്കുന്ന വീഡിയോയും ശാഫി ചാലിയം പങ്കുവെച്ചിട്ടുണ്ട്.



Keywords: News, Kerala, Kerala-News, News-Malayalam-News, Politics, KNA Khader, Muslim League, Shafi Chaliyam, Social Media, 'Fake message is being spread in name of KNA Khader on Palestine issue: Shafi Chaliyam


Post a Comment