Follow KVARTHA on Google news Follow Us!
ad

Fact Check | ശരീഅത് രീതിയിൽ വസ്ത്രം ധരിക്കാത്തതിന് ഹിന്ദു സ്ത്രീയെ ബസിൽ വെച്ച് കേരളത്തിലെ മുസ്ലിം യുവതികൾ പീഡിപ്പിക്കുകയും ബുർഖ ധരിക്കാൻ ആവശ്യപ്പെടുകയോ ചെയ്തോ? അനിൽ ആന്റണിയും ആമി മെകും പങ്കുവെച്ച വീഡിയോയുടെ വസ്തുത ഇതാണ്

എങ്ങനെ തെറ്റിദ്ധരിപ്പിക്കാം എന്നതിന്റെ മികച്ച ഉദാഹരണം Social Media, കേരള വാർത്തകൾ, Anil K Antony, Fact Check
തിരുവനന്തപുരം: (KVARTHA) ബിജെപി നേതാവ് അനിൽ കെ ആന്റണിയും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ അമേരികൻ വനിത ആമി മെകും സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്‌സിൽ പങ്കുവെച്ച വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഒരു സ്ത്രീയും കുറച്ച് പർദ ധരിച്ച മുസ്ലിം യുവതികളും ഒരു ബസിനുള്ളിൽ തർക്കിക്കുന്നത് വീഡിയോയിൽ കാണാം. അനിൽ ആന്റണി പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തുവെങ്കിലും ആമി മെകിന്റെ പോസ്റ്റ് ഇപ്പോഴും കാണാം.

News, Kerala, Thiruvananthapuram, Social Media, Anil K Antony, Fact Check, Fact Check: Video misleadingly shared in Social Media.

ബുർഖ ധരിച്ച ഒരു കൂട്ടം സ്ത്രീകളുടെ ആക്രോശവും നിലവിളിയും ഭീഷണിപ്പെടുത്തലും കേൾക്കാമെന്ന് കുറിച്ചാണ് അനിൽ ആന്റണി വീഡിയോ പങ്കുവെച്ചത്. 'ഇൻഡ്യയിൽ ശരീഅത് പട്രോളിംഗ്' എന്ന തലക്കെട്ടോടെയാണ് ആമി മെക് പോസ്റ്റിട്ടിരിക്കുന്നത്. അതേസമയം ഒരു വീഡിയോ എങ്ങനെ തെറ്റിദ്ധരിപ്പിക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അനിൽ കെ ആന്റണിയും ആമി മെകും പറയുന്നത്

കേരളത്തിൽ ശരീഅത് നിയമപ്രകാരം ശരീരം മറയ്ക്കാതെ ബസിൽ കയറാൻ ധൈര്യം കാണിച്ചതിന് ഹിന്ദു സ്ത്രീയെ ഇസ്ലാമിക യുവതികൾ പീഡിപ്പിക്കുകയും പ്രകോപിതരായ മുസ്ലീങ്ങൾ സ്ത്രീയോട് ബുർഖ ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി ആമി മെക് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു.


'ഹിന്ദുക്കൾ, തങ്ങളുടെ ശരിഅത് ആവശ്യങ്ങൾ പാലിക്കാതെ പൊതുഗതാഗതത്തിൽ കയറുന്നത് മുസ്ലീങ്ങൾ ആഗ്രഹിക്കുന്നില്ല - അല്ലാഹു അക്ബർ! ഇൻഡ്യയിലും യൂറോപിലും ശരീഅത് പട്രോളിംഗ് വ്യാപകമാവുകയാണ്. ഇസ്‌ലാമിക നിയമമനുസരിച്ച് പെരുമാറുകയോ വസ്ത്രം ധരിക്കുകയോ ചെയ്യാത്ത സ്ത്രീകളും അമുസ്‌ലിംകളുമെല്ലാം പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം, ഇൻഡ്യയിലുടനീളമുള്ള മുസ്‌ലിംകൾ തങ്ങൾ ഹിന്ദുക്കളാൽ ഇരകളാക്കപ്പെടുന്നുവെന്ന് നടിക്കുന്ന/പുലമ്പുന്ന തിരക്കിലാണ്', ആമി മെക് പോസ്റ്റിൽ പറയുന്നു.

ഹമാസുമായി ബന്ധപ്പെടുത്തിയ അനിൽ കെ ആന്റണി, സിപിഎമിനേയും കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ടാഗ് ചെയ്തുകൊണ്ട്, ഈ രാഷ്ട്രീയക്കാരുടെ നേതൃത്വത്തിലുള്ള കേരളം മതമൗലികവാദത്തിന്റെയും തീവ്രവൽക്കരണത്തിന്റെയും വിളനിലമായി മാറുകയാണെന്നും ട്വിറ്ററിൽ കുറിച്ചു.

എന്താണ് യഥാർഥ വസ്തുത?

വീഡിയോയുടെ യഥാർഥ വസ്തുത തേടിപ്പോയ 'കെവാർത്ത', അനിൽ ആന്റണിയും ആമി മെകും പറയുന്ന കാര്യങ്ങൾ തികച്ചും വ്യാജമാണെന്ന് കണ്ടെത്തി. കാസർകോട് ജില്ലയിലെ കുമ്പളയിൽ നിന്നുള്ളതാണ് ദൃശ്യമെന്ന് വ്യക്തമായി. കുമ്പള ശാന്തിപ്പള്ളത്തെ ഖൻസ വനിതാ കോളജിലെ വിദ്യാർഥിനികളും യാത്രക്കാരിയായ ഒരു സ്ത്രീയുമാണ് വീഡിയോയിലുള്ളത്.

കോളജിന് മുന്നിലുള്ള സ്റ്റോപിൽ ബസുകൾ നിർത്താത്തതിനെ തുടർന്ന് വിദ്യാർഥിനികൾ ബസുകൾ തടഞ്ഞതാണ് വീഡിയോയിലെ യഥാർഥ സംഭവം. ബസ് തടഞ്ഞതിന് പിന്നാലെ ജീവനക്കാരും വിദ്യാർഥിനികളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെ ബസിലെ മറ്റ് യാത്രക്കാരും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. വിദ്യാർഥിനികൾ പറയുന്നതിൽ ന്യായമുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുകയും ചെയ്തു. വിദ്യാർഥികളുടെ ചെറിയ യാത്രാനിരക്ക് കണക്കിലെടുത്ത് സൗകാര്യ ബസുകൾ പലസ്ഥലങ്ങളിലും നിർത്താത്ത സംഭവം പതിവാണ്.

അതേസമയം, ബസിലെ ഒരു യാത്രക്കാരി (വീഡിയോയിൽ കാണുന്ന സ്ത്രീ), ബസ് തടഞ്ഞ വിദ്യാർഥിനികളുടെ നടപടിയോട് യോജിച്ചില്ല. 'കുറച്ച് അകലെ നിന്ന് ബസിൽ കയറിയാൽ പോരെ എന്നായിരുന്നു വിദ്യാർഥിനികളോട് ഇവരുടെ ചോദ്യം. ബസ് വൈകുന്നുവെന്ന് പറഞ്ഞ് യാത്രക്കാരിലെ ഒരു സ്ത്രീ വിദ്യാർഥിനികളെ മൊത്തം അധിക്ഷേപിക്കുന്ന രീതിയിൽ ചീത്ത വിളിക്കുകയും ചെയ്തു. നിങ്ങളുടെ മകൾ കൂടി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ എന്നും ഇതാണോ നിങ്ങൾ മക്കൾക്ക് പഠിപ്പിക്കുന്നതെന്നും ആ സ്ത്രീയോട് വിദ്യാർഥിനികൾ തിരിച്ചുചോദിച്ചു. ഇതാണ് അവിടെ സംഭവിച്ചത്', ഖൻസ കോളജ് മാനജർ മൂസ ബി ചെർക്കള കെവാർത്തയോട് പറഞ്ഞു.

News, Kerala, Thiruvananthapuram, Social Media, Anil K Antony, Fact Check, Fact Check: Video misleadingly shared in Social Media.

കോളജിനു മുന്നിൽ ബസ് നിർത്താത്തതിനെ തുടർന്ന് വിദ്യാർഥിനികൾ ബസ്‌ തടയുന്നുവെന്ന അടിക്കുറിപ്പോടെ സാമൂഹ്യ മാധ്യമങ്ങളിലും വീഡിയോ വൈറലായിരുന്നു. ചില മാധ്യമങ്ങളിലും ഇതിന്റെ റിപോർട് വന്നിരുന്നു. ബസ് നിർത്താത്തത് സംബന്ധിച്ച വിഷയം പൊലീസിലും എത്തിയിരുന്നു. വസ്തുത ഇതായിരിക്കെ തികച്ചും വ്യാജ പ്രചാരണമാണ് അനിൽ ആന്റണിയും ആമി മെകും നടത്തിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

Keywords: News, Kerala, Thiruvananthapuram, Social Media, Anil K Antony, Fact Check, Fact Check: Video misleadingly shared in Social Media.
< !- START disable copy paste -->

Post a Comment