Follow KVARTHA on Google news Follow Us!
ad

Nilesh Rane | സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ എംപിയും ബിജെപി നേതാവുമായ നിലേഷ് റാണെ

മനപ്പൂര്‍വമല്ലാതെ വിഷമിപ്പിച്ചവരോട് മാപ്പ് ചോദിക്കുന്നുവെന്നും കുറിപ്പ്‌ Nilesh Rane, Announces Retirement, Politics, BJP Leader, National News
മുംബൈ: (KVARTHA) സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രത്‌നഗിരി-സിന്ധുദുര്‍ഗ് മണ്ഡലത്തിലെ മുന്‍ എംപിയും ബിജെപി നേതാവുമായ നിലേഷ് റാണെ. സമൂഹ മാധ്യമത്തിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 'ഇനി രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തതിനാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് സ്ഥിരമായി മാറിനില്‍ക്കുകയാണെന്ന്' റാണെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.


Ex-Maharashtra MP & BJP Leader Nilesh Rane Announces Retirement From Active Politics: ‘I Apologize For’, Mumbai, News, Nilesh Rane, Announces Retirement, Politics, BJP Leader, Social Media, Post, Apology, National News

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും മനപ്പൂര്‍വമല്ലാതെ വിഷമിപ്പിച്ചവരോട് മാപ്പ് ചോദിക്കുന്നുവെന്നും റാണെ പോസ്റ്റില്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തനിക്കൊപ്പം നിന്നതിന് ബിജെപിയോടും അനുയായികളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

'കഴിഞ്ഞ 19/20 വര്‍ഷത്തിനിടയില്‍ എനിക്ക് ഇത്രയധികം സ്‌നേഹം നല്‍കിയ നിങ്ങളോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്, ഒരു കാരണവുമില്ലാതെ എന്നോടൊപ്പം ചേര്‍ന്നതിന്, ബിജെപിയില്‍ ഇത്രയധികം സ്‌നേഹം ലഭിച്ചതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ് ' റാണെ പോസ്റ്റില്‍ കുറിച്ചു.

കേന്ദ്ര കാബിനറ്റ് മന്ത്രി നാരായണ്‍ റാണെയുടെ മൂത്ത മകനാണ് നിലേഷ്. ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (INC) അംഗമായി മഹാരാഷ്ട്രയിലെ രത്നഗിരി-സിന്ധുദുര്‍ഗ് നിയോജകമണ്ഡലത്തില്‍ നിന്ന് ഇന്‍ഡ്യയുടെ പതിനഞ്ചാം ലോക്സഭയിലേക്ക് നീലേഷ് റാണെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

15-ാം ലോക്സഭയുടെ ഭാഗമായി, ആഭ്യന്തരകാര്യ സമിതിയിലും റൂള്‍സ് കമിറ്റിയിലും പ്രവര്‍ത്തിച്ചു. പതിനാറാം ലോക്സഭയിലേക്ക് ഇതേ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിച്ചെങ്കിലും ശിവസേനയുടെ സ്ഥാനാര്‍ഥി വിനായക് റൗടിനോട് പരാജയപ്പെട്ടു. പിന്നീട് നിലേഷ് റാണെ ഭാരതീയ ജനതാ പാര്‍ടിയില്‍ (BJP) ചേരുകയായിരുന്നു.

Keywords: Ex-Maharashtra MP & BJP Leader Nilesh Rane Announces Retirement From Active Politics: ‘I Apologize For’, Mumbai, News, Nilesh Rane, Announces Retirement, Politics, BJP Leader, Social Media, Post, Apology, National News.

Post a Comment