അധിനിവേശ വെസ്റ്റ്ബാങ്കില്‍ പലയിടത്തും ഇത്തരത്തില്‍ ഇസ്രായേല്‍ വഴി തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പള്ളിയില്‍ മുസ്‌ലിം വിഭാഗത്തിന് ഇസ്രാഈല്‍ പ്രവേശനം തടഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ തെരുവുകളില്‍ വിശ്വാസികള്‍ പ്രാര്‍ഥന നടത്തിയിരുന്നു.
അതേസമയം, സൈനിക നടപടിക്ക് ഇടവേള നല്‍കി ഗസയില്‍ സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഗസയിലേക്ക് സഹായമെത്തിക്കാന്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഗസയിലെ ആക്രമണം താല്‍കാലികമായി നിര്‍ത്തി ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കണമെന്നും യുറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസം നടന്ന സമ്മേളനത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂനിയന്റെ ഔദ്യോഗിക പ്രസ്താവന പുറത്ത് വന്നത്.
27 ഇ യു അംഗങ്ങളും പ്രസ്താവനയെ അനുകൂലിച്ചുവെന്നാണ് റിപോര്‍ട്. വ്യാഴാഴ്ച രാത്രിയാണ് പ്രസ്താവനയില്‍ അന്തിമ ധാരണയായത്. വെടിനിര്‍ത്തല്‍ എന്നത് പ്രസ്താവനയില്‍ വേണമെന്ന അഭിപ്രായമറിയിച്ച സ്‌പെയിനുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ ധാരണയായത്. ഇസ്രാഈല്‍ - ഫലസ്തീന്‍ പ്രശ്‌നത്തില്‍ സമാധാനത്തിനായി രണ്ട് രാജ്യങ്ങളെന്ന നിര്‍ദേശം യൂറോപ്യന്‍ യൂനിയനും അംഗീകരിക്കുകയാണെന്ന് പ്രസ്താവന വ്യക്തമാക്കി.
എല്ലാ സിവിലിയന്‍മാരേയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ അനുസരിച്ച് സംരക്ഷിക്കണമെന്നും യുദ്ധത്തിനിടെ സിവിലിയന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടരുതെന്നും യൂറോപ്യന്‍ യൂനിയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഗസയിലെ സാധാരണ ജനങ്ങളുടെ അവസ്ഥയില്‍ യൂറോപ്യന്‍ കൗണ്‍സില്‍ കടുത്ത ആശങ്കയും പ്രകടിപ്പിച്ചു.
അതേസമയം, ഗസയില്‍ ഇസ്രാഈല്‍ വ്യോമക്രമണം അതിശക്തമായി തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ഗാസയ്ക്കുള്ളില്‍ കടന്ന് ആക്രമണം നടത്തി ഇസ്രാഈല്‍ യുദ്ധടാങ്കുകള്‍. സിറിയക്കുള്ളിലെ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക വ്യോമാക്രമണം നടത്തി. മധ്യഗാസയിലെ നിരവധി ഹമാസ് താവളങ്ങളില്‍ യുദ്ധടാങ്കുകള്‍ കൊണ്ട് ആക്രമണം നടത്തിയെന്ന് ഇസ്രാഈല്‍ അറിയിച്ചു. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു കര വഴിയുള്ള ശക്തമായ ആക്രമണം.
ഇറാഖിലെയും സിറിയയിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്റെ പിന്തുണയുള്ള ഷിയാ സായുധ സംഘങ്ങള്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി സിറിയയിലെ ഇറാന്റെ രണ്ട് സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അമേരിക അറിയിച്ചു. ഈ ആക്രമണം ഹമാസ് - ഇസ്രാഈല്‍ യുദ്ധത്തിന്റെ ഭാഗം അല്ലെന്നും അമേരികയ്ക്ക് നേരെ പ്രകോപനം സൃഷ്ടിക്കുന്ന ഇറാനുള്ള മറുപടി ആണെന്നും യുഎസ് പ്രതിരോധ സെക്രടറി ലോയ്ഡ് ഓസ്റ്റിന്‍ വിശദീകരിച്ചു.
അമേരികന്‍ പൗരന്മാര്‍ക്കും താവളങ്ങള്‍ക്കും നേരെ പ്രകോപനം സൃഷ്ടിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറാന് മുന്നറിയിപ്പ് നല്‍കി. ഗാസയിലെ ആക്രമണത്തിന് പിന്തുണ തുടര്‍ന്നാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് അമേരികയ്ക്ക് ഇറാനും മുന്നറിയിപ്പ് നല്‍കി. ആരൊക്കെ എതിര്‍പക്ഷത്ത് നിന്നാലും ഗസയ്ക്കൊപ്പം നിലകൊള്ളുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല വ്യക്തമാക്കി.
അതേസമയം, ഒക്ടോബര്‍ ഏഴിന് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയ സംഘത്തിന് സഹായം നല്‍കിയ മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് ഇസ്രാഈല്‍ അവകാശപ്പെട്ടു. ഐക്യരാഷ്ട്ര സഭ സെക്രടറി ജെനറല്‍ അന്റോണിയോ ഗുട്ടെറസിന് നേരെ ഇസ്രാഈല്‍ നടത്തിയ പരാമര്‍ശങ്ങളെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ അപലപിച്ചു.
അതിനിടെ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. 200 ലേറെ ബന്ദികളാണ് ഹമാസിന്റെ തടവിലുള്ളത്. അവരില്‍ 50 പേര്‍ കൊല്ലപ്പെട്ടെന്ന അറിയിപ്പ് അവരുടെ ബന്ധുക്കളെ ആശങ്കയിലാക്കി. ഇസ്രാഈല്‍ ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7000 കവിഞ്ഞതായും ഇതില്‍ മൂവായിരത്തിലധികം പേര്‍ കുട്ടികളാണെന്നും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗസയിലെ താമസയോഗ്യമായ കെട്ടിടങ്ങളുടെ 45 ശതമാനവും ആക്രമണത്തില്‍ തകര്‍ന്നു. 219 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേരാണ് അഭയാര്‍ഥികളായത്. ഇതുവരെ 101 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
വടക്കന്‍ ഗസയിലെ 24 ആശുപത്രികള്‍ ഒഴിപ്പിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഇസ്രാഈല്‍ യുദ്ധവിമാനങ്ങള്‍ 250 വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഖാന്‍ യൂനുസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഗസയില്‍ ഇന്ധനം നിലച്ചതോടെ യുഎന്‍ ഏജന്‍സികള്‍ അടക്കം സന്നദ്ധ പ്രവര്‍ത്തനം വെട്ടിച്ചുരുക്കി. ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ ഓരോ നിമിഷവും കൂടുതല്‍ ജീവനുകള്‍ പൊലിയുകയാണ്.
Keywords: News, World, World-News, Tel Aviv, Israel, Gaza, European Union leaders, Tanks, Attack , Death, Killed, Hamas, War, Stop, Military Action, Help, European Union leaders seek aid access to Gaza and weigh the plight of EU citizens there.