Follow KVARTHA on Google news Follow Us!
ad

Gas Leak | പുതുവൈപ്പ് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ച; ദേഹാസ്വാസ്ഥ്യം ഉണ്ടായ 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാരണം വ്യക്തമല്ലെന്ന് അധികൃതകര്‍ Ernakulam News, Kochi News, Gas Leak, Puthuvype, IOC Plant, Natives, Hospital
കൊച്ചി: (KVARTHA) പുതുവൈപ്പിലെ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായ പ്രദേശവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതകം ശ്വസിച്ച് പുതുവൈപ്പ് സ്വദേശികളായ മൂന്ന് പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

എല്‍പിജിയില്‍ ചേര്‍ക്കുന്ന മെര്‍കാപ്ടെന്‍ വാതകമാണ് ചോര്‍ന്നതെന്ന് അധികൃതകര്‍ പറഞ്ഞു. ബുധനാഴ്ച (04.10.2023) വൈകിട്ടോടെയാണ് സംഭവം. വാതകം ചോരാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

അതിനിടെ കൊച്ചിന്‍ കെമികല്‍സില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലും ചോര്‍ച്ച കണ്ടെത്തി. കൊല്ലം - തിരുമംഗലം ദേശീയപാതയില്‍ പുനലൂരിന് സമീപം വെള്ളിമലയിലാണ് സംഭവം. ചോര്‍ച്ച പരിഹരിക്കാന്‍ രാജാപാളയത്ത് നിന്ന് ടെക്‌നീഷ്യന്‍ തിരിച്ചു. ചോര്‍ച്ചയെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള വാഹനങ്ങള്‍ പുനലൂര്‍ വഴി തിരിച്ചുവിട്ടു.





Keywords: News, Kerala, Kerala-News, Kochi-News, Ernakulam- News, Ernakulam News, Kochi News, Gas Leak, Puthuvype, IOC Plant, Natives, Hospital, Ernakulam: Gas leak at Puthuvype IOC plant.

Post a Comment