Follow KVARTHA on Google news Follow Us!
ad

EP Jayarajan | മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് ഇപി ജയരാജന്‍

എംഎം മണി എം എല്‍ എ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞത് കാര്യങ്ങള്‍ നന്നായി നടക്കാന്‍ വേണ്ടി EP Jayarajan, Munnar Encroachment Evacuation, Farmers, Kerala
കണ്ണൂര്‍: (KVARTHA) റവന്യൂ വകുപ്പ് നടത്തുന്ന മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ കര്‍ഷകരുടെ താല്‍പര്യം സര്‍കാര്‍ സംരക്ഷിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
    
EP Jayarajan

ഇക്കാര്യത്തില്‍ യാതൊരു അഭിപ്രായഭിന്നതയുമില്ലെന്ന് പറഞ്ഞ ഇപി കയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കാണുകയെന്നതാണ് നിലപാടെന്നും അവിടെയുളള കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സര്‍കാര്‍ സംരക്ഷിക്കുമെന്നും ആവശ്യമെങ്കില്‍ ചര്‍ച ചെയ്യുമെന്നും വ്യക്തമാക്കി.

മൂന്നാറില്‍ എല്ലാം ശാന്തമായി അവസാനിക്കും. എംഎം മണി എം എല്‍ എ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞത് കാര്യങ്ങള്‍ നന്നായി നടക്കാന്‍ വേണ്ടിയാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍കാര്‍ നിലപാട് അനുസരിച്ച് കാര്യങ്ങള്‍ മുന്‍പോട്ടുപോകുമെന്നും അഭിപ്രായഭിന്നതയില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് യു ഡി എഫ് നടത്തിയ ഉപരോധത്തിനിടെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ബിസി ദത്തന്‍ മാധ്യമ പ്രവര്‍ത്തകരോട് നിങ്ങള്‍ക്കെല്ലാം മറ്റു ജോലിക്ക് പോയിക്കൂടെയെന്ന് ചോദിച്ചതിനെ കുറിച്ചുള്ള പ്രതികരണം, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും തിരുവനന്തപുരത്ത് നടന്ന ഒരു കാര്യത്തെ കുറിച്ചു കണ്ണൂരില്‍ താനെന്ത് പ്രതികരിക്കാനാണെന്നുമുള്ള മറുപടിയായിരുന്നു നല്‍കിയത്. കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

Keywords: EP Jayarajan says farmer's interest will be protected in Munnar encroachment evacuation, Kannur, News, Politics, EP Jayarajan, Munnar Encroachment Evacuation, Farmers, CPM, Protection, Kerala. 

Post a Comment