Follow KVARTHA on Google news Follow Us!
ad

EP Jayarajan | നടന്‍ വിനായകന് പരാതിയുണ്ടെങ്കില്‍ കൊടുക്കട്ടെ, കാര്യങ്ങള്‍ പരിശോധിക്കാം, എല്ലാവരും മാന്യത കാട്ടണമെന്നും ഇപി ജയരാജന്‍

താരം മാന്യത പാലിച്ചില്ലെന്ന് എനിക്ക് അഭിപ്രായമില്ലെന്നും കണ്‍വീനര്‍ EP Jayarajan, LDF Convener, Politics, Actor Vinayakan, Kerala News
തിരുവനന്തപുരം: (KVARTHA) എറണാകുളം നോര്‍ത് പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ നടന്‍ വിനായകന് പരാതിയുണ്ടെങ്കില്‍ അദ്ദേഹം പരാതി കൊടുക്കട്ടെയെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആ കാര്യങ്ങള്‍ പരിശോധിക്കാമെന്നും എല്ലാവരും ഇതിലൊരു മാന്യത കാട്ടണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

വിനായകന് പൊലീസ് സ്റ്റേഷനില്‍ പ്രിവിലജ് കിട്ടുന്നുണ്ടെന്നുള്ള ആരോപണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
  
EP Jayarajan on police station privileges for actor Vinayakan, Thiruvananthapuram, News, EP Jayarajan, LDF Convener, Politics, Actor Vinayakan, Police Station, Controversy, Kerala News.

ജയരാജന്‍ പ്രതികരണം:

പണ്ടൊക്കെ ഇവരെന്തൊക്കെ പ്രചരിപ്പിച്ചു. ലോകല്‍ കമിറ്റി സെക്രടറിക്ക് അവിടെയൊരു കസേരയുണ്ടെന്നു പറഞ്ഞവരല്ലേ. ഇപ്പോ അതു പറയുന്നില്ല. ഒരു പൊലീസ് സ്റ്റേഷനിലും തെറ്റായിട്ടുള്ള ഒരു നടപടിയെയും ന്യായീകരിക്കാനോ സംരക്ഷിക്കാനോ ഒരു പാര്‍ടി പ്രവര്‍ത്തകനും പാര്‍ടി നേതാവും ഇടപെടാറില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ജനങ്ങളോട് ഒപ്പമുണ്ടാകും പാര്‍ടി സഖാക്കളാകെ.

വിനായകനോടുള്ള പൊലീസിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന ആരോപങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിനു പരാതിയുണ്ടെങ്കില്‍ അതു കൊടുക്കട്ടെയെന്നും ജയരാജന്‍ പ്രതികരിച്ചു.

'മുഖ്യമന്ത്രിയെയും അറിയിക്കട്ടെ, ആ കാര്യങ്ങള്‍ പരിശോധിക്കാം. എല്ലാവരും ഇതിലൊരു മാന്യത പാലിക്കണം. പൊലീസ് സ്റ്റേഷനിലാണെന്നുള്ളത് അംഗീകരിക്കണം. പൊലീസിനെ ദുര്‍ബലപ്പെടുത്തരുത്. പൊലീസിനെ നിര്‍വീര്യമാക്കുന്നതു വലിയ ആപത്താണ്. 

ചിലര്‍ അതിനു ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് പൊലീസ് തെറ്റായ ഒരു കാര്യം ചെയ്യുന്നില്ല. ഇനി എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ആ പരാതി രേഖാമൂലം എഴുതിക്കൊടുത്താല്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കണം. വിനായകന്‍ മാന്യത പാലിച്ചില്ലെന്ന് എനിക്ക് അഭിപ്രായമില്ല എന്നും ജയരാജന്‍ വ്യക്തമാക്കി.

മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചോദ്യത്തോട് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ആലോചിച്ചുകഴിഞ്ഞാല്‍ നിങ്ങളെയെല്ലാം വിളിച്ച് അറിയിക്കുമെന്നുമായിരുന്നു പ്രതികരണം. പുനഃസംഘടന നീട്ടേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ തീരുമാനിച്ചാല്‍ അതു നിങ്ങളെ അറിയിക്കും എന്നും ജയരാജന്‍ പറഞ്ഞു.

Keywords: EP Jayarajan on police station privileges for actor Vinayakan, Thiruvananthapuram, News, EP Jayarajan, LDF Convener, Politics, Actor Vinayakan, Police Station, Controversy, Kerala News.

Post a Comment