Follow KVARTHA on Google news Follow Us!
ad

Election Commission | രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാന്‍ അധികാരമില്ല; പ്രതിപക്ഷ സഖ്യത്തിന് 'ഇന്‍ഡ്യ' എന്ന പേരിട്ടതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമിഷന്‍

ഒരു പാര്‍ടി രെജിസ്റ്റര്‍ ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ Election Commission, Delhi HC, Petition, INDIA, Politics, Lok Sabha Election, National News
ന്യൂഡെല്‍ഹി: (KVARTHA) പ്രതിപക്ഷ സഖ്യത്തിന് 'ഇന്‍ഡ്യ' എന്നു പേരിട്ടതില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമിഷന്‍. ഇന്‍ഡ്യ എന്ന പേര് ഉപയോഗിച്ചതിനെതിരെ ഡെല്‍ഹി ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗിരീഷ് ഭരദ്വാജ് എന്ന പൊതുപ്രവര്‍ത്തകനാണ് കോടതിയെ സമീപിച്ചത്.

Election Commission To Delhi HC on INDIA: Can't regulate political alliance’s names, New Delhi, News, Election Commission, Delhi HC, Petition, INDIA, Politics, Lok Sabha Election, National News

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ നേരിടാന്‍ രൂപീകരിച്ച 26 പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്‍ഡ്യന്‍ നാഷനല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ ചുരുക്കപ്പേരാണ് 'ഇന്‍ഡ്യ'. ഇതിനെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

എന്നാല്‍ രാഷ്ട്രീയ സഖ്യങ്ങളെ നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പ് കമിഷന് അധികാരമില്ലെന്ന് ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 1951ലെ ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) പ്രകാരം ഒരു രാഷ്ട്രീയ പാര്‍ടി രെജിസ്റ്റര്‍ ചെയ്യാന്‍ മാത്രമേ കമിഷന് അധികാരമുള്ളൂവെന്നും സത്യാവാങ്മൂലത്തില്‍ പറഞ്ഞു.

രാഷ്ട്രീയ സഖ്യങ്ങള്‍ നിയമപരമായ സ്ഥാപനങ്ങളല്ലെന്നും അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് തിരഞ്ഞെടുപ്പ് കമിഷനു നിയമപരമായ വ്യവസ്ഥകളില്ലെന്നുമുള്ള കേരള ഹൈകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമിഷന്റെ സത്യവാങ്മൂലം. എന്നാല്‍ 'ഇന്‍ഡ്യ' എന്നു പേരു നല്‍കാമോ എന്നതിന്റെ നിയമസാധുത സംബന്ധിച്ച അഭിപ്രായപ്രകടനമായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും കമിഷന്‍ വ്യക്തമാക്കി.

ഓഗസ്റ്റില്‍ ഇതുസംബന്ധിച്ച കേസ് ഹൈകോടതി പരിഗണിക്കുകയും 26 പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടികള്‍ക്ക് നോടിസ് നല്‍കുകയും ചെയ്തിരുന്നു. കേസില്‍ കേന്ദ്ര സര്‍കാരിന്റെയും തിരഞ്ഞെടുപ്പ് കമിഷന്റെയും പ്രതികരണവും കോടതി തേടി. കേസ് ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും.

Keywords: Election Commission steers clear of INDIA acronym controversy; tells Delhi High Court it cannot regulate political alliances, New Delhi, News, Election Commission, Delhi HC, Petition, INDIA, Politics, Lok Sabha Election, National News.

Post a Comment