Follow KVARTHA on Google news Follow Us!
ad

Police Custody | കളമശ്ശേരി സ്‌ഫോടനം: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് പരിശോധനക്കിടെ സംശയകരമായി തോന്നിയ ഒരാളെ കസ്റ്റഡിയിലെടുത്തു; ഇയാളെ ഉടന്‍ മോചിപ്പിക്കും

പിരിവിനായി വന്നതാണെന്നും സംഭവവുമായി ബന്ധമില്ലെന്നും കണ്ടെത്തിയിട്ടുണ്ട് Police Custody, Checking, Railway Station, Car, CCTV, Kerala News
തൃശൂര്‍: (KVARTHA) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് പരിശോധനക്കിടെ സംശയകരമായി തോന്നിയ ഒരാളെ കസ്റ്റഡിയിലെടുത്തു. ഝാര്‍ഖണ്ഡ് സ്വദേശിയെയാണ് ബാഗ് പരിശോധിച്ചപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ ഇയാള്‍ പിരിവിനായി വന്നതാണെന്നും സംഭവവുമായി ബന്ധമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉടന്‍ മോചിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ആര്‍ പി എഫിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

During police check at Kannur railway station, a suspicious person taken into custody, Thrissur, News, Police Custody, Checking, Railway Station, Car, Probe, Blast, Bus Stand, CCTV, Kerala News

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ പൊലീസ് കര്‍ശന പരിശോധന നടത്തുകയാണ്. റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, തിരക്കേറിയ മറ്റ് ഇടങ്ങള്‍ മുതലയാവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.

അതിനിടെ കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വെച്ചത് താനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തി. കൊച്ചി സ്വദേശിയായ ഇയാളെ പൊലീസ് ചോദ്യംചെയ്യുകയാണ്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കളമശ്ശേരിയിലെ സ്ഫോടന സ്ഥലത്ത് നിന്ന് ഒരു നീല ബലേനോ കാര്‍ പുറത്തു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Keywords: During police check at Kannur railway station, a suspicious person taken into custody, Thrissur, News, Police Custody, Checking, Railway Station, Car, Probe, Blast, Bus Stand, CCTV, Kerala News.

Post a Comment