Follow KVARTHA on Google news Follow Us!
ad

Remanded | രാസലഹരിയുമായി പിടിയിലായ യുവതിയും ആണ്‍സുഹൃത്തും റിമാന്‍ഡില്‍

22 ഗ്രാം സിന്തറ്റിക് മയക്കുമരുന്നാണ് പിടിച്ചെടുത്തത് Remand, Police, Kannur, Kochi, Crime
കണ്ണൂര്‍: (KVARTHA) രാസലഹരിയുമായി കൊച്ചിയില്‍ പിടിയിലായ കണ്ണൂര്‍ സ്വദേശിനിയായ യുവതിയും ആണ്‍സുഹൃത്തും റിമാന്‍ഡില്‍. തൃപ്പൂണിത്തുറയില്‍ അപാര്‍ട്‌മെന്റില്‍ താമസിച്ചുവരികെയാണ് ഇവര്‍ മയക്കുമരുന്നുമായി പിടിയിലായത്. കണ്ണൂരിലെ ആരതി (29), കൊല്ലത്തെ ബിലാല്‍ മുഹമ്മദ് (34) എന്നിവരാണ് അറസ്റ്റിലായത്.
   
Arrest

ഇവരില്‍ നിന്ന് 22 ഗ്രാം സിന്തറ്റിക് മയക്കുമരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. കൊച്ചി സിറ്റി ഡാന്‍സാഫ്, തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. കഴിഞ്ഞ കുറെക്കാലമായി കണ്ണൂരില്‍ നിന്നും പോയി കൊച്ചിയില്‍ താമസിച്ചുവരികയാണ് ആരതി. ഇവരെ കുറിച്ചു കണ്ണൂര്‍ പൊലീസും എക്സൈസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Remand, Police, Kannur, Kochi, Crime, Crime News, Kochi News, Kannur News, Drugs, Arrested, Drugs: Woman and friend remanded.
< !- START disable copy paste -->

Post a Comment