ചൊക്ലിയില്‍ ദീര്‍ഘകാലമായി രജില്‍ ക്ലിനിക് നടത്തിവരികയായിരുന്നു. പെരിങ്ങാടി മങ്ങോട്ടും കാവ് നവീകരണ കമിറ്റിയുടെ മുന്‍ ചെയര്‍മാനായിരുന്നു, ഐഎംഎ, ജേസീസ് സംഘടനകളുടെ സാരഥിയായിരുന്നു.
മികച്ച ജനകിയ ഡോക്ടര്‍ക്കുള്ള ഐഎംഎയുടെ സംസ്ഥാന അവാര്‍ഡ് ഉള്‍പെടെ നിരവധി സംസ്ഥാന-ജില്ലാതല പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു. കുട്ടി മാക്കൂല്‍ ശ്രീ നാരായണമഠത്തില്‍ ദീര്‍ഘകാലം രോഗികളെ സൗജന്യമായി ചികിത്സിച്ച് മരുന്ന് നല്‍കിയിരുന്നു. വീട്ടില്‍ വെച്ചും രാവിലെ ഏഴു മണി മുതല്‍ എട്ടു മണി വരെ നിര്‍ധനരായവര്‍ക്ക് സൗജന്യ ചികിത്സ നല്‍കിയിരുന്നു.
ഭാര്യ: പ്രസന്ന സുധാകരന്‍. മക്കള്‍: രജില്‍ സുധാകരന്‍ (ബിസിനസ്, തലശ്ശേരി)
ഷജില സുധാകരന്‍, എം രഞ്ജില സുധാകരന്‍ (ബിസിനസ് തലശ്ശേരി) മരുമക്കള്‍: ഷൈമ രജില്‍. പേരമക്കള്‍: ഭരദ്വാജ്, ചന്ദ്രജിത്ത്.
കണ്ണൂര്‍ ചിറക്കലിലെ താജ് മഹലില്‍ പരേതരായ കണ്ണന്‍ നായരുടേയും, മാധവിയമ്മയുടേയും മകനാണ്. സഹോദരങ്ങള്‍: പ്രഭാകരന്‍, സരോജിനി, പരേതരായ നാരായണി, രോഹിണി, ലക്ഷ്മി, തങ്കം, പ്രഭാവതി.
Keywords: Dr PK Sudhakaran Passed Away, Kannur, News, Dr PK Sudhakaran, Dead, Obituary, Award, Clinic, Treatment, Charity, Kerala News.