Follow KVARTHA on Google news Follow Us!
ad

Dead | ഡോ പി കെ മോഹന്‍ലാല്‍ അന്തരിച്ചു: അനുശോചനം അറിയിച്ച് മന്ത്രി വീണാ ജോര്‍ജ്

ആയുര്‍വേദ മെഡികല്‍ എഡ്യൂകേഷന്‍ പ്രഥമ ഡയറക്ടറായിരുന്നു Dr PK Mohanlal, Obituary, Dead, Health Minister, Veena George, Kerala News
തിരുവനന്തപുരം: (KVARTHA) ആയുര്‍വേദ മെഡികല്‍ എഡ്യൂകേഷന്‍ പ്രഥമ ഡയറക്ടറായിരുന്ന ഡോ പികെ മോഹന്‍ലാല്‍(78) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ചെ തിരുവനന്തപുരം നാലാഞ്ചിറയിലുള്ള വസതിയിലായിരുന്നു അന്ത്യം. ആയുര്‍വേദ രംഗത്തെ പ്രശസ്ത ഭിഷഗ്വരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.

Dr PK Mohanlal Passed Away, Thiruvananthapuram, News, Dr PK Mohanlal, Obituary, Dead, Health Minister, Veena George, Condolence, Kerala News

ആരോഗ്യ, സാസ്‌കാരിക രംഗത്ത് ഡോ പി കെ മോഹന്‍ലാല്‍ നല്‍കിയ സേവനങ്ങള്‍ മികച്ചതാണെന്ന് അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു. 'കേരളത്തിലെ ആയുര്‍വേദ വിദ്യാഭ്യാസം' എന്ന പുസ്തകമടക്കം നിരവധി കൃതികളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

Keywords: Dr PK Mohanlal Passed Away, Thiruvananthapuram, News, Dr PK Mohanlal, Obituary, Dead, Health Minister, Veena George, Condolence, Kerala News.

Post a Comment