Follow KVARTHA on Google news Follow Us!
ad

Dr MK Muneer | 'പ്രതിരോധവും ആക്രമണവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണം'; ശശി തരൂരിന് മറുപടിയുമായി ഡോ. എം കെ മുനീര്‍;'ഫലസ്തീന്റേത് സ്വാതന്ത്ര സമരം, ഇസ്രാഈല്‍ നടത്തുന്നത് വംശീയ ഉന്മൂലനം'

'ഫലസ്തീനൊപ്പമാണ് മുസ്ലിം ലീഗ്' Muslim League, Kozhikode, Palestine, Israel, Shashi Tharoor
കോഴിക്കോട്: (KVARTHA) മുസ്ലിം ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിക്ക് അതേവേദിയില്‍ മറുപടിയുമായി ഡോ. എം കെ മുനീര്‍. ഫലസ്തീന്‍ നടത്തുന്നത് സ്വാതന്ത്ര സമരവും, ഇസ്രാഈല്‍ ചെയ്യുന്നത് വംശീയ ഉന്മൂലനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
               
Dr MK Muneer

പ്രതിരോധവും ആക്രമണവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗിന്റെ മനുഷ്യാവകാശ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു എം കെ മുനീര്‍. ഭഗത് സിങ്ങും സുഭാഷ് ചന്ദ്ര ബോസുമൊക്കെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് ബ്രിടീഷ് ചരിത്രത്തില്‍ ഭീകരവാദ പ്രവര്‍ത്തനമാണ് തീവ്രവാദ പ്രവര്‍ത്തനവുമായാണ് രേഖപ്പെടുത്തിയത്.


ഫലസ്തീനിലെ ഗസ്സയില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നതും ഇന്ന് സാമ്രാജ്വത ശക്തികളുടെ കണ്ണില്‍ ഒരു ഭീകരപ്രവര്‍ത്തനമായാണ് ചിത്രീകരിക്കുന്നത്. ആ ഫലസ്തീനൊപ്പമാണ് മുസ്ലിം ലീഗ്. ചെറിയ കല്ലുകള്‍ എറിഞ്ഞവര്‍ കൂടുതല്‍ പ്രതിരോധിക്കുന്നുണ്ടെങ്കില്‍ അത് അടിച്ചമര്‍ത്തല്‍ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Muslim League, Kozhikode, Palestine, Israel, Shashi Tharoor, Dr MK Muneer, Israel Palestine War, Dr MK Muneer's reply to Shashi Tharoor.
< !- START disable copy paste -->

Post a Comment