വ്യവസായി അദാനിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ചിരിച്ചു തള്ളേണ്ടതാണെന്നും സ്മൃതി ഇറാനി പറഞ്ഞു. കരൂവന്നൂര്‍ ഉള്‍പെടെയുള്ള സഹകരണ ബാങ്ക് തട്ടിപ്പു കേസുകളില്‍ ഇഡിയുടെ അന്വേഷണത്തെ പിന്തുണച്ച സ്മൃതി ഇറാനി അഴിമതിക്കെതിരെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടില്ല. ആരെല്ലാം എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയാണെന്നായിരുന്നു എഐസിസി ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ ഇക്കാര്യത്തില്‍ വ്യക്തമാക്കിയത്.
നേരത്തെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന ആവശ്യവുമായി 'ഇന്‍ഡ്യ' മുന്നണിയില്‍ തന്നെ അംഗമായ സിപിഐ രംഗത്തെത്തിയിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഇന്‍ഡ്യ സഖ്യത്തിന്റെ കൂട്ടായ മുന്നോട്ട് പോക്കിനെ ബാധിക്കുമെന്നായിരുന്നു സിപിഐ നിര്‍വാഹക സമിതിയില്‍ ഉയര്‍ന്ന അഭിപ്രായം.
എന്നാല്‍ പിന്നീട് സിപിഐ ദേശീയ നേതൃത്വം ആ നിലപാട് മയപ്പെടുത്തിയിരുന്നു. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ഓരോ പാര്‍ടിക്കും അവകാശമുണ്ടെന്ന് സിപിഐ ജെനറല്‍ സെക്രടറി ഡി രാജ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ മാത്രമേ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ചയാകൂയെന്നും ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്ഥമാണെന്നും ഡി രാജ പറഞ്ഞു. എന്നാല്‍ ബിജെപിയെ തോല്‍പിക്കുകയാണ് ഇന്‍ഡ്യ മുന്നണിയുടെ ലക്ഷ്യമെന്നും ഡി രാജ വ്യക്തമാക്കി.
Keywords: Does Rahul Gandhi dare to contest against her again in Amethi? Challenged by Union Minister Smriti Irani, Kochi, News, Union Minister, Smriti Irani, Challenged, Rahul Gandhi, Politics, Congress, Kerala.