Follow KVARTHA on Google news Follow Us!
ad

Criticism | ഉദയനിധി സ്റ്റാലിന്‍ വിഷം പരത്തുന്ന കൊതുകാണെന്ന് ബിജെപി

പാക് ക്രികറ്റ് താരങ്ങളോട് ഇന്‍ഡ്യ എപ്പോഴും മാന്യമായാണ് പെരുമാറിയിട്ടുള്ളതെന്ന് കെ അണ്ണാമലൈ DMK Leader, BJP, Politics, Social Media, Criticism
ചെന്നൈ: (KVARTHA) ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. പാക് ക്രികറ്റ് ടീം അംഗത്തിനു നേരെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞതാണ് വിമര്‍ശനത്തിന് കാരണം. ഉദയനിധി സ്റ്റാലിന്‍ വിഷം പരത്തുന്ന കൊതുകാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.

DMK Leader Slams 'Jai Shri Ram' Slogans At India-Pak Match, BJP Responds, Chennai, News, DMK Leader, Dayanidhi Stalin, BJP, Politics, Social Media, Criticism, National.

കഴിഞ്ഞ ദിവസം അഹ് മദാബാദില്‍ നടന്ന ഇന്‍ഡ്യ- പാകിസ്താന്‍ ക്രികറ്റ് ലോകകപ്പ് മത്സരത്തിനിടെ പാക് താരം മുഹമ്മദ് റിസ് വാന്‍ പുറത്തായി മടങ്ങുമ്പോള്‍ ഇന്‍ഡ്യന്‍ ആരാധകര്‍ തുടര്‍ചയായി ജയ് ശ്രീറാം വിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചായിരുന്നു ഉദയനിധിയുടെ വിമര്‍ശനം.

'ആതിഥ്യ മര്യാദയ്ക്കും കായിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും പേരു കേട്ട രാജ്യമാണ് ഇന്‍ഡ്യ. എന്നാല്‍, അഹ് മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാക് താരങ്ങള്‍ക്കെതിരെ ഉണ്ടായ പെരുമാറ്റം അംഗീകരിക്കാനാവാത്തതും നിലവാരമില്ലാത്തതുമാണ്' എന്ന് ഉദയനിധി പറഞ്ഞിരുന്നു. ഇതിനെതിരെയാണു ബിജെപി രംഗത്തെത്തിയത്.

'വെറുപ്പുളവാക്കുന്ന ഡെങ്കി, മലേറിയ കൊതുക് വീണ്ടും വിഷം പരത്താന്‍ ഒരുങ്ങുകയാണ്. നമസ്‌കാരത്തിനായി മത്സരം നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് പ്രശ്നമില്ല. ശ്രീരാമന്‍ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളിലും വസിക്കുന്നു, അതിനാല്‍ ജയ് ശ്രീറാം എന്ന് പറയൂ, ഉദയനിധിയുടെ കുറിപ്പിന്റെ സ്‌ക്രീന്‍ഷോട് പങ്കുവച്ച് ഹിന്ദിയില്‍ ഗൗരവ് ഭാട്ടിയ കുറിച്ചു. പാക് ക്രികറ്റ് താരങ്ങളോട് ഇന്‍ഡ്യ എപ്പോഴും മാന്യമായാണു പെരുമാറിയിട്ടുള്ളതെന്നും അഹ് മദാബാദിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.

Keywords: DMK Leader Slams 'Jai Shri Ram' Slogans At India-Pak Match, BJP Responds, Chennai, News, DMK Leader, Dayanidhi Stalin, BJP, Politics, Social Media, Criticism, National.

Post a Comment