Evacuate Indians | 'സാഹചര്യം മെച്ചപ്പെട്ടാല്‍ അവരെ മടക്കി കൊണ്ടുവരും'; ഗാസയില്‍ കുടുങ്ങിയ 4 ഇന്‍ഡ്യക്കാരെ ഇപ്പോള്‍ ഒഴിപ്പിക്കാനാകില്ലെന്ന് അറിയിച്ച് വിദേശകാര്യ മന്ത്രാലയം

 


ന്യൂഡെല്‍ഹി: (KVARTHA) ഗാസയില്‍ കുടുങ്ങിയിരിക്കുന്ന നാല് ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ തന്നെ അവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഗാസയിലെ സ്ഥിതിഗതികള്‍ കാരണം നിലവില്‍ ഒഴിപ്പിക്കല്‍ വളരെ ബുദ്ധിമുട്ടാണെന്നും എന്നാല്‍ അവസരം കിട്ടിയാല്‍ ഉടന്‍ തന്നെ അവരെ പുറത്തെത്തിക്കുമെന്നും വിദേശ കാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

'കുടുങ്ങിയവരില്‍ ഒരാള്‍ വെസറ്റ് ബാങ്കിലാണുള്ളത്. ഗാസയില്‍ ഇന്‍ഡ്യക്കാര്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി ഇതുവരെ റിപോര്‍ട് ഇല്ല. ഇസ്രാഈലിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്കയുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പിക്കുകയും ചെയ്തു. എല്ലാ തരം അക്രമങ്ങളെയും ഇന്‍ഡ്യ അപലപിക്കുന്നു.'- അരിന്ദം ബാഗ്ചി പറഞ്ഞു.

ഭീകരവാദത്തെ നേരിടുന്നതില്‍ ഇസ്രാഈലിനൊപ്പം നില്‍ക്കുമെന്നും അതേ സമയം, എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും അരിന്ദം ബാഗ്ചി അറിയിച്ചു. ഭീകരതയ്‌ക്കെതിരെ രാജ്യാന്തര സമൂഹം ഒരുമിച്ച് രംഗത്തെത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ആക്രമണത്തില്‍ അഷ്‌കലോണില്‍ ഒരു ഇന്‍ഡ്യക്കാരിക്ക് പരുക്കേറ്റിരുന്നു. ഓപറേഷന്‍ അജയ് യിലൂടെ 1200 ഇന്‍ഡ്യക്കാരെയും, 18 നേപാള്‍ പൗരന്മാരെയും ഇസ്രാഈലില്‍ നിന്ന് തിരികെ എത്തിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Evacuate Indians | 'സാഹചര്യം മെച്ചപ്പെട്ടാല്‍ അവരെ മടക്കി കൊണ്ടുവരും'; ഗാസയില്‍ കുടുങ്ങിയ 4 ഇന്‍ഡ്യക്കാരെ ഇപ്പോള്‍ ഒഴിപ്പിക്കാനാകില്ലെന്ന് അറിയിച്ച് വിദേശകാര്യ മന്ത്രാലയം

 

Keywords: News, National, National-News, National News, New Delhi News, Palestine, Israel-Hamas War, Ministry of External Affairs, MEA, Spokesperson, Arindam Bagchi, Indians, Help, 'Difficult To Evacuate Indians From Gaza Now': Centre On Israel-Hamas War.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia