Follow KVARTHA on Google news Follow Us!
ad

Fire | ധര്‍മശാലയില്‍ പ്ളൈവുഡ് കംപനി കത്തി നശിച്ചു

ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ Plywood Factory Burnt, Police, Fire Force, Kerala News
കണ്ണൂര്‍: (KVARTHA) ധര്‍മശാല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപ്പിടിത്തം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അഫ്ര പ്ലൈവുഡ് കംപനിയിലെ ഡോര്‍ ഫ്രെയിം ഉണക്കുന്ന ചേംബറിലാണ് തീപ്പിടിത്തമുണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന സാധനങ്ങള്‍ ഭാഗികമായി കത്തി നശിച്ചു. വ്യാഴാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.
     
Dharamshala

വിവരമറിയിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്നും രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Dharamshala: Plywood factory burnt, Kannur, News, Plywood Factory Burnt, Police, Case, Probe, Chembur, Fire Force, Kerala News.

Post a Comment